സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതു മാറ്റി ഇനി മുതല്‍ ‘കേരളം’ എന്നാകും. ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെയാണ് മാറ്റം. ഔദ്യോഗികരേഖകളിലും ഭരണഘടനയിലും ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ പേര്  ഇനി‘കേരളം’ ആയിരിക്കും. 

 

ബിൽ നേരത്തെ രാഷ്ട്രപതി അംഗീകരിച്ചതോടെ നിയമമായിരുന്നു. ഒരു വർഷത്തിനകം, കേരളത്തിന്റെ പേരുമാറ്റം പ്രതിഫലിപ്പിക്കുന്ന തരത്തിൽ നിയമങ്ങളിൽ ഭേദഗതി വരുത്തണമെന്നാണ് വ്യവസ്ഥ. ഏതെങ്കിലും നിയമത്തിൽ ‘സ്റ്റേറ്റ് ഓഫ് കേരള’ എന്നൊരു പരാമർശമുണ്ടെങ്കിൽ അത് ‘സ്റ്റേറ്റ് ഓഫ് കേരളം’ എന്നാക്കി മാറ്റണം.

 

സംസ്ഥാനത്തിന്റെ പേര് കേരള എന്നതിൽനിന്ന് കേരളം എന്നാക്കുന്ന ബിൽ രാജ്യസഭ പാസാക്കിയിരുന്നു. ലോക്‌സഭ ചർച്ചകൂടാതെയാണ് ബിൽ പാസാക്കിയത്. രാജ്യസഭയിൽ രണ്ടരമണിക്കൂറോളം നീണ്ട ചർച്ചയ്ക്കൊടുവിലാണു ബിൽ പാസാക്കിയത്. ഇതിനിടെ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്‌പോരും നടന്നു. ബില്ലിനെ അനുകൂലിച്ചാണ് മുഴുവൻ‌ അംഗങ്ങളും സംസാരിച്ചതെങ്കിലും ഇതിനിടെ നടത്തിയ രാഷ്ട്രീയ പരാമർശങ്ങളുടെ പേരിലായിരുന്നു കൊമ്പുകോർക്കൽ. 

ENGLISH SUMMARY:

Kerala's official name has officially changed to Keralam after receiving presidential assent. This change will be reflected in all official documents and constitutional references, signifying a significant update to the state's identity.