പർഗത് സിങ്, ആരാധന മിശ്ര മോന

  • ആഭ്യന്തര തർക്കങ്ങൾ രൂക്ഷമായ പഞ്ചാബിൽ അമരീന്ദർ സിങ് രാജാ വാറിങ്ങിന് പകരം മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനും എം.എൽ.എയുമായ പർഗത് സിങ്ങിനെ കോൺഗ്രസ് അധ്യക്ഷനാക്കി.

പഞ്ചാബിലും ഉത്തർപ്രദേശിലും പുതിയ പാർട്ടി അധ്യക്ഷരെ പ്രഖ്യാപിച്ച് കോൺഗ്രസ്. പർഗത് സിങ് ആണ് പഞ്ചാബ് കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ. നിലവിൽ എംഎൽഎയും മുൻ മന്ത്രിയുമായ പർഗത് സിങ്, മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനും ഒളിംപ്യനുമാണ്. പാർട്ടി പ്രശ്നം രൂക്ഷമായ പഞ്ചാബിൽ  അമരീന്ദർ രാജാ വാറിങ്ങിനോട് ഹൈക്കമാൻഡ് രാജി വയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. 

ഉത്തർപ്രദേശിൽ ആരാധന മിശ്ര മോനയാണ് പുതിയ അധ്യക്ഷ. നിലവിൽ നിയമസഭാംഗമായ ആരാധന മിശ്ര ,മുതിർന്ന നേതാവ് പ്രമോദ് തിവാരിയുടെ മകളാണ്. ഇമ്രാൻ മസൂദിനെ വർക്കിങ് പ്രസിഡൻ്റായും നിയമിച്ചു.

ചൗധരി വീരേന്ദ്ര സിങ്ങാണ് പുതിയ പാർലമെൻ്ററി പാർട്ടി നേതാവ്. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളാണ് പഞ്ചാബും ഉത്തർപ്രദേശും.

ENGLISH SUMMARY:

The Congress High Command has appointed new state party presidents for Punjab and Uttar Pradesh ahead of the upcoming assembly elections next year. Former Indian hockey team captain, Olympian, and current MLA Pargat Singh has been named the new chief of the Punjab Pradesh Congress Committee after Amarinder Singh Raja Warring was asked to resign. In Uttar Pradesh, MLA Aradhana Mishra 'Mona', daughter of senior leader Pramod Tiwari, has been appointed as the new PCC president, alongside Imran Masood as the working president.