representative image

കൊല്ലത്ത് കിടപ്പറ ദൃശ്യം രഹസ്യമായി പകര്‍ത്തി ഭര്‍ത്താവ് അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റ് പണം വാങ്ങിയെന്ന് ഭാര്യയുടെ പരാതി. യുകെയിലെ ജീവിതത്തിനിടെയായിരുന്നു പരാതിക്കിടയാക്കിയ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. ഭര്‍ത്താവിന് പങ്കാളികളെ പങ്കുവയ്ക്കല്‍ സംഘവുമായി ബന്ധമുള്ളതായും പരാതിയില്‍ പറയുന്നു. സുഹൃത്തുക്കള്‍ വഴിയാണ് ഭര്‍ത്താവിന്റെ പ്രവര്‍ത്തി അറിയാനിടയായത്. 

 

ഇതോടെ ഭര്‍ത്താവിനേയും കൂട്ടി കൗൺസിലിംഗിനായി നാട്ടിലെത്തി. എന്നാല്‍ കൗൺസിലിംഗിന് പോകാൻ വിസമ്മതിച്ച ഭർത്താവ് അതിക്രൂരമായി മർദ്ദിച്ചു. മാരകമായി മര്‍ദനമേറ്റ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. കൃത്യമായ ഫോൺ സംഭാഷണങ്ങളും ഡിജിറ്റൽ തെളിവുകളും സഹിതം യുവതി പോലീസിൽ പരാതി നൽകി. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ കൊല്ലം പൊലീസ് അന്വേഷണം തുടങ്ങി. 

ENGLISH SUMMARY:

Malayala Manorama Online News reports on a shocking case in Kollam where a wife alleges her husband secretly filmed intimate moments and sold them to adult websites. The incident, which occurred during their life in the UK, also involves allegations of the husband being part of a wife-sharing group.