• ആണവയുദ്ധം പാടില്ലെന്ന ധാരണ പങ്കുവച്ച് ട്രംപ്– പുട്ടിന്‍– ഷി ചിന്‍പിങ് ചരിത്ര കൂടിക്കാഴ്ച. അപെക് ഉച്ചകോടിക്കിടെ ചൈനയിലെ ഷെന്‍സെനില്‍ നടന്ന കൂടിക്കാഴ്ചയില്‍ എണ്ണ ലഭ്യത കൂട്ടുന്നതും ഐക്യരാഷ്ട്രസഭയുടെ പരിഷ്കരണവും ചര്‍ച്ചയായി

ആണവയുദ്ധം പാടില്ലെന്ന ധാരണ പങ്കുവച്ച് ട്രംപ്– പുട്ടിന്‍– ഷി ചിന്‍പിങ് ചരിത്ര കൂടിക്കാഴ്ച. അപെക് ഉച്ചകോടിക്കിടെ ചൈനയിലെ ഷെന്‍സെനില്‍ നടന്ന  കൂടിക്കാഴ്ചയില്‍ എണ്ണ ലഭ്യത കൂട്ടുന്നതും ഐക്യരാഷ്ട്രസഭയുടെ പരിഷ്കരണവും ചര്‍ച്ചയായി. ലോകത്തിലെ വന്‍ശക്തികള്‍ മുഖാമുഖമിരുന്ന 90 മിനിറ്റ് നീണ്ട ചര്‍ച്ചയ്ക്കുപിന്നാലെ സമാധാനത്തിനായുള്ള പ്രഖ്യാപനം എന്ന പേരിലാണ് തീരുമാനങ്ങള്‍ സംയുക്തപ്രസ്താവനയിലൂടെ പുറത്തുവന്നത്. ആണവയുദ്ധം ആര്‍ക്കും വിജയം നല്‍കില്ലെന്ന അഭിപ്രായത്തിനൊപ്പം ആണവായുധ ശേഖരം കുറയ്ക്കുന്നതിനായി തുടര്‍ചര്‍ച്ചകള്‍ക്കും  ധാരണയായി. Also Read: മ്യാന്‍മര്‍ വംശഹത്യ നടത്തിയെന്ന് രാജ്യാന്തര നീതിന്യായ കോടതി; ചരിത്രവിധി! റോഹിന്‍ഗ്യകള്‍ക്ക് ആശ്വാസം

നിലവിലെ ആഗോള സ്ഥിതി ആഴത്തില്‍ ചര്‍ച്ചയായെന്നും സുരക്ഷ ഉറപ്പാക്കാനുള്ള സന്നദ്ധതയും നേതാക്കള്‍ മുന്നോട്ടുവച്ചെന്നും പ്രസ്താവന പുറത്തിറക്കിയ ചൈന വ്യക്തമാക്കി. ആള ഊർജ പ്രതിസന്ധി  പരിഹരിക്കാന്‍ എണ്ണ ലഭ്യത കൂട്ടണമെന്ന ആവശ്യവും നേതാക്കള്‍ പങ്കുവച്ചു.  ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉൽപാദനവും വിതരണവും വർധിപ്പിക്കാൻ മൂന്ന് രാജ്യങ്ങളും സന്നദ്ധത അറിയിച്ചു.  ആഗോള വെല്ലുവിളികളോട് കൂടുതൽ ഫലപ്രദമായി പ്രതികരിക്കാന്‍ തക്കവണ്ണം യു. എന്നിന്റെ പരിഷ്കരണം  വേണമെന്നാണ് സ്ഥിരാംഗങ്ങളായ മൂന്ന് ശക്തികളുടെ ആഹ്വാനം.

രാജ്യാന്തര ക്രിമിനല്‍ കോടതിയുടെ ഇടപെടലുകളും ചര്‍ച്ചയായി. രാഷ്ട്രങ്ങളുടെ പരമാധികാരത്തില്‍ ഇത്തരം സ്ഥാപനങ്ങളുടെ ഇടപെടലുണ്ടാകരുതെന്ന നിര്‍ദേശവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമായെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ആദ്യമായാണ്    മൂന്നുരാജ്യങ്ങളുടെയും നേതാക്കള്‍ മാത്രം ഉള്‍പ്പെടുന്ന ചര്‍ച്ച നടക്കുന്നത്. ത്രിരാഷ്ട്ര ച‍ര്‍ച്ചയ്ക്കു മുന്‍പ് യു.എസ് പ്രസിഡന്റ്  ഡോണള്‍ഡ് ട്രംപ്   പുടിനുമായും  ഷി ചിന്‍പിങ്ങുമായും പ്രത്യേക ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ENGLISH SUMMARY:

US President Donald Trump, Russian President Vladimir Putin and Chinese President Xi Jinping reportedly held a 90-minute trilateral meeting in Shenzhen, China, on the sidelines of the APEC summit. The discussions focused on preventing nuclear war, reducing nuclear weapons stockpiles, increasing global oil supplies and reforming the United Nations. The leaders also discussed national sovereignty and the role of international institutions, including the International Criminal Court.