• അരിയിൽ ഷുക്കൂർ വധക്കേസിൽ രണ്ടാം പ്രതിയായ ഗണേശനെ വെറുതേവിട്ടത് തെളിവുകളുടെ അഭാവത്തിൽ. പ്രതിയെ തിരിച്ചറിയുന്നതിലെ സംശയവും പ്രോസിക്യൂഷൻ തെളിവുകളുടെ അപര്യാപ്തതയുമാണ് ഇതിന് കാരണമായത്. ഇക്കാര്യങ്ങൾ വിധി കോടതി അക്കമിട്ട് നിരത്തിയിട്ടുണ്ട്.

അരിയിൽ ഷുക്കൂർ വധക്കേസിൽ രണ്ടാം പ്രതിയായ ഗണേശനെ വെറുതേവിട്ടത് തെളിവുകളുടെ അഭാവത്തിൽ. പ്രതിയെ തിരിച്ചറിയുന്നതിലെ സംശയവും പ്രോസിക്യൂഷൻ തെളിവുകളുടെ അപര്യാപ്തതയുമാണ് ഇതിന് കാരണമായത്. ഇക്കാര്യങ്ങൾ വിധി കോടതി അക്കമിട്ട് നിരത്തിയിട്ടുണ്ട്. Also Read: അരിയിൽ ഷുക്കൂർ വധം: കൊലക്കുറ്റം തെളിഞ്ഞ ഏഴു പ്രതികള്‍ക്ക് ജീവപര്യന്തം


തിരിച്ചറിയൽ പരേഡിൽ സാക്ഷികൾ തിരിച്ചറിഞ്ഞില്ല: 2012 ജൂൺ 2-നാണ് ഗണേശനെ ഉൾപ്പെടുത്തി പൊലീസ് തിരിച്ചറിയൽ പരേഡ് നടത്തിയത്. എന്നാൽ ഒന്നാം സാക്ഷി സക്കറിയക്കും രണ്ടാം സാക്ഷി അയ്യൂബിനും ഗണേശനെ തിരിച്ചറിയാനായില്ല. വിചാരണയ്ക്കിടെ ഒന്നാം സാക്ഷി സക്കറിയ മാത്രമാണ് ഗണേശനെ തിരിച്ചറിഞ്ഞത്. രണ്ടാം സാക്ഷി അയ്യൂബ് അവിടെയും ഗണേശനെ തിരിച്ചറിഞ്ഞില്ല. തിരിച്ചറിയൽ പരേഡിൽ പരാജയപ്പെട്ടശേഷം കോടതിയിൽവെച്ച് മാത്രം തിരിച്ചറിഞ്ഞത് വിശ്വസനീയമല്ലെന്നാണ് കോടതി വിലയിരുത്തിയത്.

തിരിച്ചറിയൽ പരേഡിൽ ഗണേശനെ തിരിച്ചറിയാൻ കഴിയാതിരുന്നത് ഭയം കാരണമാണെന്നായിരുന്നു സക്കറിയയുടെ വിശദീകരണം. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥരോട് നേരത്തെ ഇക്കാര്യം സക്കറിയ പറഞ്ഞിരുന്നില്ല. അതിനാൽ ഈ വിശദീകരണം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

തിരിച്ചറിയൽ പരേഡിന് ശേഷം ഗണേശനെ പയ്യന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ച് കണ്ടതായി സക്കറിയ അന്വേഷണ ഉദ്യോഗസ്ഥനോട് മൊഴി നൽകിയിരുന്നു. എന്നാൽ അന്ന് കണ്ട വ്യക്തി ഗണേശനാണെന്ന് വ്യക്തമായി പറഞ്ഞിരുന്നില്ല. മാത്രമല്ല, തിരിച്ചറിയൽ പരേഡിന് ശേഷം ഗണേശനെ പൊലീസ് സ്റ്റേഷനിൽവെച്ച് സക്കറിയക്ക് കാണിച്ചുകൊടുത്തിരുന്നു. അതിനാൽ പിന്നീട് കോടതിയിൽ നടത്തിയ തിരിച്ചറിയൽ വിശ്വസനീയമല്ലെന്ന് കോടതി നിരീക്ഷിച്ചു.

കത്തി കണ്ടെടുത്തത് മാത്രം കുറ്റം തെളിയിക്കാൻ പര്യാപ്തമല്ല: ഗണേശന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കത്തി പൊലീസ് കണ്ടെടുത്തിരുന്നു. സാക്ഷി ഇഹ്സാൻ ഇതിന് സാക്ഷിയായിരുന്നു. എന്നാൽ കത്തി കണ്ടെടുത്തതുകൊണ്ടുമാത്രം കൊലപാതകത്തിൽ ഗണേശന്റെ പങ്ക് തെളിയിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഫോറൻസിക്  വിദഗ്ധൻ കത്തി തനിക്ക് പൊലീസ് കാണിച്ച ആയുധമായി തിരിച്ചറിഞ്ഞിരുന്നില്ലെന്ന കാര്യവും കോടതി പരിഗണിച്ചു. പിന്നീട് പുനർവിസ്താരത്തിൽ ഷുക്കൂറിന്റെ മുറിവ് ആ കത്തി ഉപയോഗിച്ച്  ഉണ്ടാക്കിയതാകാമെന്ന് ഡോക്ടർ സമ്മതിച്ചെങ്കിലും അത് ഗണേശന്റെ പങ്ക് തെളിയിക്കാൻ പര്യാപ്തമായിരുന്നില്ല. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് രണ്ടാം പ്രതി ഗണേശനെ കോടതി കുറ്റവിമുക്തനാക്കിയത്.

ENGLISH SUMMARY:

The court acquitted Ganesh, the second accused in the Ariyil Shukoor murder case, citing insufficient evidence. Key reasons included the failure of witnesses to identify him during the identification parade, inconsistencies in witness statements and the lack of conclusive forensic evidence linking the recovered knife to the murder. The court ruled that the recovery of the weapon alone was insufficient to establish his involvement in the crime.