ഈച്ച കടക്കാനിടമില്ലാത്ത വിധം സുരക്ഷ. അതിശയോക്തിയെന്ന് തോന്നുമെങ്കിലും അങ്ങനെയൊരു മേഖല കഴിഞ്ഞ പത്ത് വർഷമായി തലസ്ഥാനത്തുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഉൾപ്പെടുന്ന ക്ലിഫ് ഹൗസ് പരിസരവും സമീപ മേഖലയും. പുതിയ സർക്കാർ സത്യപ്രതിഞ്ജ ചെയ്യാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ക്ലിഫ് ഹൗസിലേക്കും സമീപത്തെ മന്ത്രി മന്ദിരങ്ങളിലേക്കുമുള്ള കനത്ത സുരക്ഷയിൽ യാതൊരു മാറ്റവുമില്ല.

അകമ്പടി വാഹനങ്ങളോട് അകലം പാലിക്കാൻ പറഞ്ഞ നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ ക്ലിഫ് ഹൗസ് പരിസരത്തെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമോ.