beppur

കോഴിക്കോട് 10 സീറ്റുകള്‍ എല്‍ഡിഎഫിന്‍റെ കയ്യില്‍ നിന്ന് പോയെങ്കിലും ഏക വിജയമുണ്ടായ  ബേപ്പൂരിലേത് നേട്ടമായി ചിത്രീകരിക്കാനാണ് സിപിഎം നീക്കം. പരാജയം രുചിച്ചതോടെ തല മൊട്ടയടിച്ച് നടക്കുമെന്ന ബെറ്റ് നടപ്പാക്കാന്‍ പിവി അന്‍വര്‍ തയ്യാറാകുമോ എന്നാണ് എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ചോദ്യം. 

 

ചരിത്രത്തിലാദ്യമായാണ് കോഴിക്കോട് എല്‍ഡിഎഫിന് ഇങ്ങനെയൊരു തിരിച്ചടി. അതിനിടെ ബേപ്പൂരില്‍ ജയിച്ചുകയറിയെങ്കിലും 7487 വോട്ടിന്‍റെ ഭൂരിപക്ഷമായി ചുരുങ്ങിയത് രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ്. എന്നാല്‍ ഈ തരംഗത്തിനിടയിലും ബേപ്പൂരില്‍ പിടിച്ചുനിന്നല്ലോ എന്ന് പറ‍ഞ്ഞാണ് എല്‍ഡിഎഫ് ആശ്വസിക്കുന്നത്. ആകെ നേടുമെന്ന് പറഞ്ഞ വോട്ടുകള്‍ പിടിച്ചെന്നാണ് അവകാശവാദം. 

ബേപ്പൂരില്‍ പരാജയപ്പെട്ടാല്‍ തല മൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്ന് പിവി അന്‍വര്‍ പ്രഖ്യാപിച്ചിരുന്നു. അത് നടപ്പാക്കാന്‍ തയ്യാറാകുമോ എന്നാണ് എല്‍ഡിഎഫിന്‍റെ ചോദ്യം. എന്നാല്‍ ബെറ്റ് ഏറ്റെടുക്കാന്‍ മുഹമ്മദ് റിയാസ് തയ്യാറാകാത്തതിനാല്‍ തന്നെ ബെറ്റിന് ഇനി പ്രസക്തിയില്ലെന്നാണ് അന്‍വറിന്‍റെയും യുഡിഎഫ് പ്രവര്‍ത്തകരുടേയും വാദം. 

ENGLISH SUMMARY:

lxf-kozjikkode-results beypore-election-outcome pv-anwar-bet-election cpn-kozjikkode-strategy nws-malayala-manorama-online