നൂര്‍ബീന റഷീദ് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പദം രാജിവച്ചു. വനിതാ ലീഗിനു പാർട്ടിയിൽ കടുത്ത അവഗണനെയന്ന് ആരോപിച്ചാണ് നൂർബീന റഷീദിന്റെ രാജി. നേതൃത്വം ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയാക്കിയെന്നും ലീഗില്‍ തുടരുമന്നും പറഞ്ഞ അവര്‍ നാളെ എന്താകുമെന്ന് പറയാന്‍ പറ്റില്ലെന്നും കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് നൂര്‍ബീന വ്യക്തമാക്കി.സ്ഥാനാർഥി പട്ടികയുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടില്ലെന്നും പദവി രാജിവച്ചെങ്കിലും പാർട്ടി വിടില്ലെന്നും നൂർബീന പറഞ്ഞു.
ഫാത്തിമ തെഹ്‌ലിയ്ക്കെതിരെയും നൂര്‍ബീന വിമര്‍ശനം ഉന്നയിച്ചു. പാണക്കാട് തങ്ങളെ മോശമായി ചിത്രീകരിച്ചെന്ന് അവര്‍ പറഞ്ഞു. അഞ്ചു വര്‍ഷം കോര്‍പ്പറേഷനില്‍ കഴിവ് തെളിയിച്ചിട്ടു വേണമായിരുന്നു പേരാമ്പ്രയില്‍ അവസരം നല്‍കേണ്ടിയിരുന്നതെന്നും നൂര്‍ബീന റഷീദ് പറഞ്ഞു.
എം.കെ.മുനീറിന് സ്ഥാനാർത്ഥിത്വം നിഷേധിക്കാൻ സമൂഹമാധ്യമങ്ങളിൽ ചില സംഘടിത ശ്രമങ്ങൾ ഉണ്ടായി. ഇതിന്റെ ഉറവിടം എവിടെ നിന്നാണെന്ന് അറിയാം. വനിതാ സ്ഥാനാർഥികൾ കോപ്രായങ്ങൾ കാട്ടുമ്പോൾ നേരത്തെ നിലപാടുകൾ എടുത്തിരുന്ന സമസ്ത നേതാക്കളുടെ ആദർശം എവിടെപ്പോയെന്നും നൂർബിനാ റഷീദ് ചോദിച്ചു.