പി.കെ.ശശിയോട് വിശദീകരണം ചോദിക്കാൻ സിപിഎം പ്രാദേശിക നേതൃത്വം. തുടർച്ചയായി ബ്രാഞ്ച് യോഗങ്ങളിൽ പങ്കെടുക്കാത്തതിനാലാണ് ശശിയോട് വിശദീകരണം ചോദിക്കുന്നതെന്ന് സിപിഎം മണ്ണാർക്കാട് ഏരിയ സെക്രട്ടറി എൻ.കെ.നാരായണൻകുട്ടി പറഞ്ഞു. താൻ ഏത് ബ്രാഞ്ചിലാണെന്ന് അറിയില്ലെന്ന പി.കെ.ശശിയുടെ പ്രതികരണത്തിന് പിന്നാലെയാണ് വിശദീകരണം ചോദിക്കാൻ സി.പി.എം തീരുമാനിച്ചത്. Also Read: പി.കെ.ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു; കോണ്‍ഗ്രസ് 'വിസ്മയം' തുടരുമോ? .
ശശിക്ക് ബ്രാഞ്ച് അറിയില്ലെങ്കിലും മണ്ണാർക്കാട് ഏരിയ സെക്രട്ടറി എൻ.കെ.നാരായണൻകുട്ടിക്ക് ശശിയുടെ ബ്രാഞ്ച് അറിയാം. നായാടിപ്പാറ ബ്രാഞ്ച്. ബ്രാഞ്ച് യോഗങ്ങളിൽ പി.കെ.ശശി പങ്കെടുക്കാറില്ലെന്നും എല്ലാ യോഗങ്ങളും അറിയിക്കാറുണ്ടെന്നും നാരായണൻ കുട്ടി.
വ്യക്തിപരമായ കാര്യങ്ങൾ കൊണ്ടാണ് കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ചുവെന്ന് ശശി പറയുന്നുണ്ടെങ്കിലും സിപിഎം നേതൃത്വത്തിനോടുള്ള അകൽച്ചയാണെന്ന് വ്യക്തം. ഇന്ന് സിപിഎം ജില്ല കമ്മിറ്റി യോഗം ചേരുമ്പോഴും പാർട്ടിയെ അറിയിക്കാതെയുള്ള രാജി ചർച്ച ആയേക്കും. മണ്ണാർക്കാട്ടെ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ കോളേജിന്റെ പ്രവർത്തനങ്ങളിലും ഇതിലേക്ക് പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളിൽ നിന്ന് ഫണ്ട് സ്വീകരിച്ചതിലും ക്രമക്കേടുണ്ടായതിലാണ് ശശിയെ പാലക്കാട് ജില്ല കമ്മിറ്റിയിൽ നിന്നും ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയത്. ഇതിന് പിന്നാലെ സിപിഎം നേതൃത്വവുമായി ശശി തെറ്റി.