pk-sasi-may-join-congress

സിപിഎം നേതാവ് പി.കെ.ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. കോണ്‍ഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാജി. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് പി.കെ.ശശി മനോരമന്യൂസിനോട് പറഞ്ഞു. അതേസമയം, നാളെ പി.കെ.ശശി മാധ്യമങ്ങളെ കണ്ടേക്കുമെന്നും സൂചനയുണ്ട്. 

സിപിഎമ്മിന്‍റെ വികസനമുന്നേറ്റ ജാഥയില്‍ പി.കെ.ശശി പങ്കെടുത്തിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ജാഥയില്‍ നിന്ന് ശശി വിട്ടുനിന്നത്. അതേസമയം, പി.കെ.ശശിക്കെതിരെ പാര്‍ട്ടി നടപടിയെടുത്ത സമയത്ത് തന്നെ കെടിഡിസി ചെയര്‍മാന്‍ സ്ഥാനം ഒഴിയണമെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയും ടൂറിസം മന്ത്രി റിയാസും അതിന് വഴങ്ങിയിരുന്നില്ല. കാലാവധി പൂര്‍ത്തിയാക്കട്ടെ എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പി.കെ.ശശി പദവി ഒഴിയുന്നത് രാഷ്ട്രീയമാനങ്ങള്‍ ഉയര്‍ത്തുന്നതാണെന്നാണ് വിലയിരുത്തല്‍. 

ശശി രാജിവച്ചതിന് താന്‍ എന്തുചെയ്യാനാണെന്നായിരുന്നു മുതിര്‍ന്ന് സിപിഎം നേതാവ് എ.കെ.ബാലന്‍റെ പ്രതികരണം. ശശി കോണ്‍ഗ്രസിലേക്ക് പോകുമോയെന്ന് പറയാന്‍ താന്‍ ജോത്സ്യനല്ലെന്നും ബാലന്‍ പാലക്കാട്ട് പറഞ്ഞു.

ENGLISH SUMMARY:

CPM leader and former MLA P.K. Sasi has officially resigned from the position of KTDC Chairman amid intense political speculation. Sasi, who has been facing internal disciplinary actions within the CPM over financial irregularities, reportedly stepped down following pressure from the party's Palakkad district leadership. There are strong rumors that Sasi might join the Congress or contest as a UDF-backed independent in the upcoming 2026 Kerala Assembly elections, possibly from the Ottapalam constituency. While Sasi claims his resignation is due to personal reasons, his absence from the LDF’s Vikasana Munnetta Jatha has fueled defection theories. The Congress leadership, including V.D. Satheesan, is reportedly in talks to bring him into the UDF fold to dent CPM's influence in Palakkad. However, local Congress leaders have expressed mixed feelings about his entry due to past controversies.