saji-cheriyanN

TOPICS COVERED

തദ്ദേശ തിരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണം ഉണ്ടായിട്ടുണ്ടോയെന്ന് കാസർകോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാൽ അറിയാമെന്ന വിവാദ പരാമർശത്തില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാന്‍. 

പ്രസ്താവന വളച്ചൊടിച്ചെന്നും മതങ്ങള്‍ക്കതീതമായി എല്ലാവരേയും ഒരുപോലെ കാണുന്നെന്നും മന്ത്രി വിശദീകരിച്ചു. തന്റെ വാക്കുകൾ ഒരു വിഭാഗത്തിനെതിരാണെന്നത് തനിക്ക് വേദനയുണ്ടാക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വിവാദ പ്രസ്താവന ഇങ്ങനെ

കാസർകോട് മുനിസിപ്പാലിറ്റിയിലും മലപ്പുറത്തെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ജയിച്ചുവന്നവരുടെ പേര് വായിച്ചുനോക്കൂ. സമുദായത്തിനു ഭൂരിപക്ഷം ഇല്ലാത്തവർ എവിടെനിന്നാലും ജയിക്കാൻ പറ്റാത്ത സ്ഥിതിയുണ്ടാകും. കേരളത്തെ ഉത്തർപ്രദേശും മധ്യപ്രദേശും ആക്കാൻ ശ്രമിക്കരുത്

Also Read: കണക്കുകള്‍ നിരത്തി സജി ചെറിയാന് മറുപടി; ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ്.

കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ നയിച്ച കേരളയാത്രയുടെ സമാപനച്ചടങ്ങിൽ വി.ഡി.സതീശൻ നടത്തിയ പ്രസംഗത്തെയും മന്ത്രി വിമർശിച്ചു. വർഗീയ ചേരിതിരിവുണ്ടാക്കി ന്യൂനപക്ഷത്തിന്റെ വോട്ടു പിടിക്കാൻ കഴിയുമോയെന്ന അടവാണു സതീശൻ നടത്തിയത്. പ്രസ്താവന പിൻവലിച്ചു സതീശൻ മാപ്പു പറയണം. കാറിൽ കയറ്റിയെന്നും ഷാൾ പുതപ്പിച്ചുവെന്നും സതീശൻ പറഞ്ഞു. ഷാൾ പുതപ്പിച്ചുവെന്ന് ഉദ്ദേശിച്ചത് എൻഎസ്എസ് ജനറൽ സെക്രട്ടറിയെ ആണോ? ആരോഗ്യനില മോശമായ സുകുമാരൻ നായരെ കാണാനാണ് മുഖ്യമന്ത്രി പെരുന്നയിൽ പോയത്. പ്രായമായ ആളല്ലേ വെള്ളാപ്പള്ളി. അദ്ദേഹത്തെ കാറിൽ കയറ്റാതെ ഇറക്കിവിടണമായിരുന്നോ? 

ആർഎസ്എസിന്റെ മറുഭാഗം പറയുന്നത് മുസ്‌ലിം ലീഗ് ആണെന്നും അവർ ഒരു വിഭാഗത്തെ വർഗീയമായി ചിന്തിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും സജി ചെറിയാൻ അന്ന് ആരോപിച്ചു.

ENGLISH SUMMARY:

Kerala Politics is the focus keyword for this article. Minister Saji Cheriyan expresses regret over his controversial statement regarding communal polarization in local elections, clarifying that he views everyone equally, regardless of religion.