vs-joy-saji

വര്‍ഗീയ ധ്രൂവീകരണം എന്തെന്ന് മനസിലാക്കാന്‍ മലപ്പുറത്ത് ജയിച്ചവരുടെ പേരു പരിശോധിച്ചാല്‍ മതിയെന്ന മന്ത്രി സജി ചെറിയാന്‍റെ പ്രസ്താവനക്കെതിരെ ജനപ്രതിനിധികളുടെ തരം തിരിച്ചുളള പട്ടികയുമായി ജില്ല കോണ്‍ഗ്രസ് നേതൃത്വം. മതം നോക്കാതെ എല്ലാവരേയും യു.ഡി.എഫ് പരിഗണിക്കുന്നതിന്‍റെ കണക്കാണ് ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.  

കൃത്യമായ എണ്ണം പറഞ്ഞാണ് വി.എസ്.ജോയിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മന്ത്രി സജി ചെറിയാനെ നേരിടാന്‍ ഇറങ്ങിയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ നിന്നു ജയിച്ച കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ എണ്ണം 666. അതില്‍ 319 പേരും മുസ്്ലീം ഇതര വിഭാഗത്തില്‍ നിന്നുളളവര്‍. മുസ്്ലീം ലീഗ് ടിക്കറ്റില്‍ ജയിച്ച 1456 ജനപ്രതിനിധികളില്‍ 153 പേര്‍ ഇതര മതസ്തരാണ്.

നിയമസഭ തിരഞ്ഞെടുപ്പിലേക്ക് പോവുമ്പോള്‍ സജി ചെറിയാന്‍റെ പ്രസ്താവന പരമാവധി ചര്‍ച്ചയാക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. സജി ചെറിയാന്‍റെ പ്രസ്താവനക്കെതിരെ മുസ്്ലീംലീഗ് ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.

ENGLISH SUMMARY:

Kerala Politics takes center stage with controversy surrounding Saji Cherian's statement. The Congress party is actively countering his claims by highlighting the diverse representation within the UDF in Malappuram.