രണ്ടു ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കുന്ന കാര്യം സിപിഎം സംസ്ഥാന ഘടകത്തിന് തീരുമാനിക്കാമെന്ന് കേന്ദ്രകമ്മിറ്റി. ടേം വ്യവസ്ഥയുടെ മാനദണ്ഡത്തില്‍ സംസ്ഥാന ഘടകം തീരുമാനമെടുത്താല്‍ ശുപാര്‍ശ പിബിക്ക് സമര്‍പ്പിക്കുകയും നിര്‍ദേശത്തില്‍ പിബി നിലപാട് വ്യക്തമാക്കുകയും ചെയ്യും. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമോ എന്നത് പൊളിറ്റ് ബ്യൂറോ ആവും തീരുമാനിക്കുക . അടുത്തമാസം ചേരുന്ന പിബിയില്‍ തീരുമാനമെടുക്കും. മുഖ്യമന്ത്രി തന്നെയായിരിക്കും മുന്നണിയെ നയിക്കുക എന്നും മല്‍സരിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബി ഇന്നലെ പറഞ്ഞിരുന്നു.
Also Read: ബാലഗോപാലിനെ നേരിടാന്‍ അയിഷ പോറ്റി; കൊട്ടാരക്കരയില്‍ കളമൊരുങ്ങി
ഓരോ തിരഞ്ഞെടുപ്പിനെയും സമീപിക്കുന്നത് ഓരോ സാഹചര്യത്തിലാണ്. കഴിഞ്ഞ തവണത്തേതു ധീരമായ തീരുമാനമായിരുന്നു. അന്ന് ആശങ്കയുണ്ടായിരുന്നു. പക്ഷേ, ജനം കൂടെ നിന്നു. ഇത്തവണത്തെ സാഹചര്യം മറ്റൊന്നാകാം. അതു വിലയിരുത്തിയാണ് വ്യവസ്ഥ തീരുമാനിക്കുന്നത്.
വികസന– ജനക്ഷേമ പ്രവർത്തനങ്ങൾ ഇതിലും മികച്ച തരത്തിൽ തുടരാൻ കഴിയണം. അതിനു യോജ്യമായ സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിക്കും. നേതൃത്വത്തിന്റെ തുടർച്ചയാണോ എന്നതല്ല, സർക്കാരിന്റെ പ്രവർത്തനങ്ങളുടെ തുടർച്ചയാണു മുഖ്യലക്ഷ്യം. പൊളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങളിൽ ഇതെല്ലാം സംബന്ധിച്ച അജൻഡയ്ക്ക് അന്തിമരൂപം നൽകും - ബേബി പറഞ്ഞു