മുഖ്യമന്ത്രിക്കെതിരായ പി.എം.എ സലാമിന്റെ വിവാദ പ്രസംഗത്തിൽ സലാമിനെ തള്ളി മുസ്ലീം ലീഗ് നേതൃത്വം. വ്യക്തിപരമായ അധിക്ഷേപം പാടില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മുന്നറിയിപ്പ്. അന്തസ്സോടെയാണ് ലീഗ് വിമർശനങ്ങൾ ഉന്നയിക്കാറുള്ളതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ആണും പെണ്ണും കെട്ടവനെന്ന് പറഞ്ഞായിരുന്നു പിഎംഎ സലാമിന്റെ വിവാദ പ്രസംഗം. മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് സമ്മേളനത്തിലായിരുന്നു സലാമിന്റെ പ്രതികരണം. രാഷ്ട്രീയ വിമർശനങ്ങളാകാം. എന്നാൽ വ്യക്തിപരമായി അധിക്ഷേപിക്കരുതെന്നായിരുന്നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം.
മുഖ്യമന്ത്രിക്കെതിരായ പി.എം.എ സലാമിന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് പി.െക.കുഞ്ഞിലിക്കുട്ടി. നാക്കുപിഴ ആര്‍ക്കും പറ്റാം. തെറ്റ് സംഭവിച്ചാല്‍ പാര്‍ട്ടി പ്രസിഡന്റ് തിരുത്തും. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുന്നവരാണ് ലീഗുകാരെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പിഎംഎ സലാമിന്റെ പ്രതികരണത്തിനെതിരെ മന്ത്രിമാരും സിപിഎം നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനെതിരായ പി.എം.എ. സലാമിന്റെ പ്രസ്താവനയിൽ മുസ്ലി ലീഗ് സംസ്ഥാന അധ്യക്ഷനും പി.കെ.കുഞ്ഞാലിക്കുട്ടിയും നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടിരുന്നു. പിഎംഎ സലാമിന്റെ ഭാഷയാണോ അവർക്കും എന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നും മന്ത്രി പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പിഎംഎ സലാമിനെതിരെ മന്ത്രി ശിവന്‍കുട്ടി. സലാമിന്റെ സംസ്കാരം അതാണെന്ന് ശിവന്‍കുട്ടി പറഞ്ഞു.
ലീഗ് നേതൃത്വം തന്നെ പി എം എ ഇസ്ലാമിനെ തള്ളിപ്പറഞ്ഞതോടെ വിവാദം അവസാനിക്കുമെന്നാണ് മുസ്ലിം ലീഗിൻറെ കണക്കുകൂട്ടൽ.