മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ വി.ഡി.സതീശന്‍ തന്നെ മുന്നില്‍. മനോരമ ന്യൂസ്–സി വോട്ടര്‍ സര്‍വേയില്‍ കഴിഞ്ഞയാഴ്ച പങ്കെടുത്തവരില്‍ 27.1 ശതമാനം ആളുകള്‍ സതീശനെ പിന്തുണയ്ക്കുന്നു. സതീശന്‍റെ പിന്തുണയില്‍ മാര്‍ച്ച് ആദ്യവാരത്തെ  അപേക്ഷിച്ച് നേരിയ കുറവ് വന്നിട്ടുണ്ട്. അന്ന് ഇത് 29.2 ശതമാനം ആയിരുന്നു. 2.1 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരിയിലെ അപേക്ഷിച്ച് സതീശന്‍റെ നില ഇപ്പോഴും മെച്ചമാണ്. 26.2 ശതമാനമാണ് ഫെബ്രുവരിയില്‍ സതീശനെ പിന്തുണച്ചത്.

പിണറായി വിജയനാണ്  തൊട്ടുപിന്നില്‍. 25.7 ശതമാനം ആളുകള്‍ പിണറായി വിജയനെ പിന്തുണച്ചു. മാര്‍ച്ച് ആദ്യവാരം ഇത് 25.1 ശതമാനം ആയിരുന്നു. ഫെബ്രുവരിയിലെ സര്‍വേഫലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പിണറായി വിജയന് പിന്തുണയേറുകയാണ്. 21.5 ശതമാനം ആയിരുന്നു ഫെബ്രുവരിയിലെ ശരാശരി പിന്തുണ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശശി തരൂരിന് 12.8 ശതമാനം ആളുകളുടെ പിന്തുണയുണ്ട്.

പ്രതിപക്ഷ നേതാവിന്‍റെ പ്രകടനം നല്ലതെന്ന് അഭിപ്രായമുള്ളവര്‍ 35.3 ശതമാനം ആണ്. കഴിഞ്ഞയാഴ്ച ഇത് 35.2 ശതമാനം ആയിരുന്നു. 33.2 ശതമാനം ആയിരുന്നു ഫെബ്രുവരിയിലെ ശരാശരി അഭിപ്രായം. പ്രകടനം മോശമാണെന്ന് ഈയാഴ്ച അഭിപ്രായപ്പെട്ടത് 38.9 ശതമാനം ആണ്. ഫെബ്രുവരിയില്‍ ഇത് 35.7 ശതമാനം ആയിരുന്നു — 3.2 ശതമാനത്തിന്‍റെ വര്‍ധന.

1. മികച്ച മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാര് ?

 

വിഡി സതീശന്‍  27.1 %

പിണറായി വിജയന്‍  25.7 %

 

വിഡി സതീശന്‍ 27.1 %

ശശി തരൂര്‍  12.8 %

പിണറായി വിജയന്‍ 25.7

കെ.കെ. ഷൈലജ  8 %

 

 

മികച്ച മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാര് ?

 

വിഡി സതീശന്‍

FEB  AVG - 26.2 %

MARCH WEEK 1- 29.2 %

MARCH WEEK 2- 27.1 %

 

പിണറായി വിജയന്‍

FEB AVG- 21.5 %

MARCH WEEK 1- 25.1 %

MARCH WEEK 2-25.7  %

 

2. പ്രതിപക്ഷ നേതാവിന്‍റെ പ്രകടനമെങ്ങനെ ?

നല്ലത്   35.3 %

ശരാശരി 20 %

മോശം  38.9 %

അഭിപ്രായമില്ല  5.8 %

 

പ്രതിപക്ഷ നേതാവിന്‍റെ പ്രകടനം നല്ലത്

FEB AVG- 33.2%

MARCH WEEK 1- 35.2  %

MARCH WEEK 2- 35.3 %

 

പ്രതിപക്ഷ നേതാവിന്‍റെ പ്രകടനം മോശം

FEB AVG- 35.7 %

MARCH WEEK 1- 38.5 %

MARCH WEEK 2- 38.9 %

 

ENGLISH SUMMARY:

VD Satheesan leads the race for the Chief Minister position, according to the Manorama News-C Voter survey. Despite a slight decrease in support from the previous week, he still holds a lead over Pinarayi Vijayan and Shashi Tharoor.