നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിഡിജെഎസിന്‍റെ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എട്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മല്‍സരിക്കില്ല. 27 സീറ്റുകളിൽ പാര്‍ട്ടി മല്‍സരിച്ചേക്കും. കഴിഞ്ഞ തവണ 23 സീറ്റുകളിലായിരുന്നു ബിഡിജെഎസ് മല്‍സരിച്ചത്.
കുട്ടനാട്ടില്‍ സന്തോഷ് ശാന്തിയും, കായംകുളത്ത് തമ്പി മേട്ടുതറയും, അരൂരില്‍ പി.എസ്.ജ്യോതിസും, കോട്ടയത്ത് പി.അനിൽകുമാറുമാണ് ബിഡിജെഎസ് സ്ഥാനാര്‍ഥികള്‍. കടുത്തുരുത്തി സുരേഷ് എട്ടികുന്നേൽ, ഉടമ്പൻചോല സംഗീത വിശ്വനാഥൻ, കുന്നംകുളം കെ.ആർ റിജിൽ, നെന്മാറ എ.എൻ അനുരാഗ് എന്നിവര്‍ സ്ഥാനാര്‍ഥികളാകും.
പൂഞ്ഞാറും വൈക്കവും ബിഡിജെഎസ് ബിജെപിക്ക് നൽകി. പകരം കോട്ടയം കടുത്തുരുത്തി സീറ്റുകളില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥികള്‍ മല്‍സരിക്കും. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് എട്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.