വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന് എന്‍ഡിഎ സംസ്ഥാന കൺവീനറും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപന ചുമതല നിർവഹിക്കുമെന്ന് തുഷാർ മനോരമ ന്യൂസിനോട് പറഞ്ഞു. ത്രികോണ മത്സരം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ശരിക്കും പ്രകടമാകും. ആലപ്പുഴയിൽ ബിഡിജെഎസ് മല്‍സരിക്കുക എ ക്ലാസ് മണ്ഡലങ്ങളിലായിരിക്കും. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കുട്ടനാട്ടിൽ എന്‍ഡിഎ ഇടപെടുന്നതെന്നും തുഷാര്‍ വെള്ളാപ്പള്ളി.
കുട്ടനാടിലെ കർഷകരെ രക്ഷിക്കണമെന്നുണ്ടെങ്കിൽ ബിഡിഎസിനും എൻഡിഎയ്ക്കുമേ കഴിയൂ എന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ കിസാൻ സർവീസ് പദ്ധതിയിൽ നിന്ന് പാലക്കാടിനെയും ആലപ്പുഴയെയും ഒഴിവാക്കിയ വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത് ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ എൻഡിഎയിൽ പുരോഗമിക്കുകയാണെന്നും തുഷാർ വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.