സന്തോഷ് ട്രോഫിയില്‍ കേരളം സെമിയില്‍. അസമിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. പതിനേഴാം മിനിറ്റില്‍ കോര്‍ണര്‍ വഴി ലഭിച്ച ബോള്‍ വലയിലെത്തിച്ച് ക്യാപ്റ്റന്‍ എം.മനോജാണ് കേരളത്തിന്റെ മുന്നേറ്റത്തിന് തുടക്കമിട്ടത്.
നാല്‍പത്തഞ്ചാം മിനിറ്റില്‍ മുഹമ്മദ് അജസല്‍ രണ്ടാം ഗോള്‍ നേടി. കളിയുടെ അധികസമയത്ത് തൊണ്ണൂറ്റി രണ്ടാം മിനിറ്റില്‍ ദില്‍ഷാദ് അബുബക്കറാണ് മൂന്നാം ഗോള്‍ നേടിയത്.
പനിബാധിച്ച ക്യാപ്റ്റന്‍ സഞ്ജു ഇന്ന് കളത്തിലിറങ്ങിയില്ല. അസമിലെ സിലാപത്തര്‍ സ്റ്റേഡിയത്തിലായിരുന്നു മല്‍സരം. തമിഴ്നാടിനെ തോല്‍പിച്ച് പഞ്ചാബും രാജസ്ഥാനെ തോല്‍പിച്ച് റെയില്‍വേസും സെമിയിലെത്തി. വ്യാഴാഴ്ച പഞ്ചാബിനെതിരായാണ് കേരളത്തിന്റെ സെമി പോരാട്ടം.