ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ് രാജിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാജി. രാജിക്കാരണം വ്യക്തമല്ല. രാജിക്ക് പിന്നാലെ അദ്ദേഹം ഡല്‍ഹിയിലെത്തി. മൂന്നര വര്‍ഷമാണ് ആനന്ദബോസ് പദവിയിലിരുന്നത്. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കുമെന്ന് അഭ്യൂഹം.
രാജി ഞെട്ടിച്ചെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചു. ആര്‍.എന്‍.രവി പുതിയ ഗവര്‍ണറാകുമെന്ന് അറിയിച്ചെന്നും തീരുമാനത്തില്‍ കൂടിയാലോചന ഉണ്ടായില്ലെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.