തമിഴ്നാട് സർക്കാർ പൊങ്കൽ സമ്മാനമായി റേഷൻ കാർഡ് ഉടമകൾക്കും സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്കും വിതരണം ചെയ്ത മുണ്ടുകൾ പമ്പയിലെ കെട്ടുനിറയ്ക്കൽ കേന്ദ്രത്തിൽ ഇരുമുടിക്കെട്ടുകളായി എത്തിയതായി ആരോപണം. സർക്കാർ മുദ്രയുള്ള മുണ്ടുകൾ ഇരുമുടിക്കെട്ടിൽ കണ്ട തമിഴ്നാട്ടിൽ നിന്നുള്ള തീർഥാടകരാണ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. Also Read: ഷിന്‍ഡെ 500 കോടി വാങ്ങി'യെന്ന് ഓഡിയോ; അന്വേഷണം പ്രഖ്യാപിച്ച് ഫഡ്നാവിസ്; മഹാരാഷ്ട്രയില്‍ സഖ്യം തകരുന്നു
റേഷൻ കടകളിലൂടെ വിതരണം ചെയ്ത മുണ്ടുകൾ മറിച്ചുവിറ്റതാണോ ഇരുമുടിക്കെട്ട് നിർമാണത്തിന് ഉപയോഗിച്ചതെന്ന സംശയമാണ് തീർഥാടകർ ഉന്നയിക്കുന്നത്. സംഭവത്തിൽ അഴിമതി നടന്നിട്ടുണ്ടാകാമെന്നും ഇവർ ആരോപിക്കുന്നു.
സർക്കാർ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത മുണ്ടുകൾ പമ്പയിലെ ദേവസ്വം ബോർഡിന്റെ കെട്ടുനിറയ്ക്കൽ കേന്ദ്രത്തിൽ എങ്ങനെ എത്തിയെന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്.