ലോക് ഭവനിൽ മാംസാഹാരത്തിന് പൂർണമായും വിലക്കേർപ്പെടുത്തിയെന്ന വാർത്തകൾ തള്ളി അധികൃതർ. ഗവർണര്‍ ഓം പ്രകാശ് മാഥൂറിനുള്ള ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയിൽ മാത്രമാണ് സസ്യാഹാരം നിർബന്ധമാക്കിയിരിക്കുന്നതെന്ന് ലോക് ഭവൻ വ്യക്തമാക്കി. Also Read: പുതു തന്ത്രവുമായി പ്രതിപക്ഷം; ഗ്യാനേഷ്കുമാര്‍ പുറത്തേക്ക്? നയം വ്യക്തമാക്കി ലോക്സഭാ സ്പീക്കര്‍
പൂർണമായും സസ്യഭുക്കായ ഗവർണറുടെ താൽപര്യപ്രകാരമാണ് അദ്ദേഹത്തിനുള്ള ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയിൽ സസ്യാഹാരം മാത്രം തയ്യാറാക്കാൻ നിർദേശം നൽകിയത്. എന്നാൽ ലോക് ഭവനിലെ ജീവനക്കാർക്കും മറ്റ് വ്യക്തികൾക്കും ഇഷ്ടമുള്ള ഭക്ഷണം കൊണ്ടുവരുന്നതിനോ കഴിക്കുന്നതിനോ യാതൊരു നിയന്ത്രണവുമില്ലെന്നും അധികൃതർ വിശദീകരിച്ചു.
ലോക് ഭവനിൽ മാംസാഹാരം പൂർണമായി നിരോധിച്ചെന്ന വാർത്ത പുറത്തുവന്നതോടെ വലിയ വിവാദം ഉയർന്നിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധമാണെന്നും നിയന്ത്രണം ഗവർണറുടെ വ്യക്തിപരമായ അടുക്കളയിൽ മാത്രമായി പരിമിതപ്പെടുത്തിയതാണെന്നും ലോക് ഭവൻ അറിയിച്ചു.