കോട്ടയം പാലാ–തൊടുപുഴ റോഡിൽ കൊല്ലപ്പള്ളിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ അഞ്ചരയോടെയുണ്ടായ അപകടത്തിൽ കാർ യാത്രക്കാരായ രണ്ട് പേർക്ക് പരുക്കേറ്റു. Also Read: ഇനി തൂങ്ങിയാല്‍ താഴെക്കിടക്കും പിള്ളേരെ...!; ഹോസ്റ്റലില്‍ സ്പ്രിങ്ങുള്ള ഫാന്‍; വൈറല്‍, ചര്‍ച്ച
തിരുവനന്തപുരം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ തൊടുപുഴ ഭാഗത്തേക്ക് പോകുന്നതിനിടെ എതിർദിശയിൽ കോന്നിയിലേക്ക് പോവുകയായിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെയും ലോറിയുടെയും മുൻഭാഗം തകർന്നു.
കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പരുക്കേറ്റവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.