• ശബരിമലയിലേക്ക് നെയ്യ് വിതരണത്തിനായുള്ള ഓപ്പണ്‍ ടെന്‍ഡറില്‍ പങ്കെടുക്കാതെ മില്‍മ. കഴിഞ്ഞ തീര്‍ഥാടനകാലത്ത് നെയ്യ് വിതരണത്തിനായി മില്‍മ ടെന്‍ഡര്‍ നേടുകയും മില്‍മയുടെ പേരില്‍ വ്യാജ നെയ്യ് ശബരിമലയില്‍ എത്തിയതായും ആക്ഷേപം ഉയര്‍ന്നിരുന്നു.

ശബരിമലയിലേക്ക് നെയ്യ് വിതരണത്തിനായുള്ള ഓപ്പണ്‍ ടെന്‍ഡറില്‍ പങ്കെടുക്കാതെ മില്‍മ. കഴിഞ്ഞ തീര്‍ഥാടനകാലത്ത് നെയ്യ് വിതരണത്തിനായി മില്‍മ ടെന്‍ഡര്‍ നേടുകയും മില്‍മയുടെ പേരില്‍ വ്യാജ നെയ്യ് ശബരിമലയില്‍ എത്തിയതായും ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ടെന്‍ഡറില്‍ പങ്കെടുക്കാത്തതെന്നാണ് വിവരം. നെയ്യ് വിതരണത്തിനായി മൂന്നുപേരാണ് ടെന്‍ഡര്‍ നല്‍കിയിട്ടുള്ളത്.  Also Read: ‘മരുമകള്‍ക്ക് രണ്ടാംവിവാഹത്തിനു താല്‍പര്യം, കുഞ്ഞിനെ കൊന്ന് മകന്റെ തലയിലിട്ടു’; ആരോപണം

അടുത്തദിവസം ടെന്‍ഡര്‍ നടപടികള്‍ അന്തിമമാക്കും. മില്‍മ നെയ്യ് വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ ശബരിമലയിലേക്ക് ഇത്തവണ നെയ്യ് ടെന്‍ഡര്‍ വിളിക്കുന്നില്ലെന്നും സ്വാമിമാര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച് അപ്പവും അരവണയും നിര്‍മിക്കുമെന്നുമായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റെ നിലപാട്. സ്വാമിമാര്‍ എത്തിക്കുന്ന നെയ്യ് മതിയാവില്ലെന്ന് തിരിച്ചറിഞ്ഞാണ് ഒടുവില്‍ ടെന്‍ഡര്‍ വിളിക്കാന്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി തീരുമാനിച്ചത്. 

ടെന്‍ഡറില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് മില്‍മയെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു. ഒന്നരലക്ഷത്തിലേറെ ലീറ്റര്‍ നെയ്യാണ് മണ്ഡലകാല തീര്‍ഥാടനകാലത്ത് ശബരിമലയിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി വേണ്ടിവരുക.

ENGLISH SUMMARY:

Milma has opted out of the open tender to supply ghee to Sabarimala this pilgrimage season, following allegations of counterfeit ghee carrying its name during the previous season. Three bidders have submitted tenders, and the process is expected to be finalised soon. The Devaswom Board initially considered using ghee brought by devotees to prepare Appam and Aravana but later decided to invite tenders due to concerns over supply. Sabarimala requires more than 150,000 litres of ghee during the Mandala pilgrimage season.