അമേരിക്കയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ വ്യാപാരകരാര്‍ അംഗീകരിച്ചതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി രാജ്യത്തെ വിറ്റെന്നും നരേന്ദ്ര മോദിക്ക് ഭയമാണെന്നും രാഹുല്‍ ആരോപിച്ചു. ഇന്ത്യ–യുഎസ് വ്യാപാരകരാര്‍ ഉന്നയിച്ച് ഇരുസഭകളിലും പ്രതിപക്ഷം ബഹളം വച്ചു. ലോക്സഭയില്‍ പ്രതിഷേധിച്ച ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസുമടക്കം എട്ട് പ്രതിപക്ഷ എം.പിമാരെ സസ്പെന്‍ഡ് ചെയ്തു. ഈ സമ്മേളന കാലയളവിലേക്കാണ് സസ്പെന്‍ഷന്‍.
നന്ദി പ്രമേയ ചര്‍ച്ചയില്‍ വീണ്ടും ചൈന വിഷയം ഉന്നയിക്കാന്‍ രാഹുല്‍ഗാന്ധി ശ്രമിച്ചതോടെയാണ് ലോക്സഭയില്‍ ഭരണ–പ്രതിപക്ഷ ഏറ്റുമുട്ടല്‍ തുടങ്ങിയത്. എം.എം.നരവനെയുടെ പുസ്തകത്തിന്‍റെ ആധികാരികത വ്യക്തമാക്കിയെങ്കിലും ചൈനയെപ്പറ്റി പറയാന്‍ പ്രതിപക്ഷ നേതാവിനെ അനുവദിക്കില്ല എന്ന നിലപാടില്‍ ഭരണപക്ഷവും ചെയറും ഉറച്ചുനിന്നു. പാര്‍ലമെന്‍ററികാര്യമന്ത്രി കിരണ്‍ റിജിജു സഭയെ തെറ്റിദ്ധരിപ്പിക്കുന്നു എന്നാരോപിച്ച് കെ.സി.വേണുഗോപാല്‍ എഴുന്നേറ്റെങ്കിലും മൈക്ക് നല്‍കിയില്ല.
പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ചെയറിനു നേരം കടലാസ് കീറിയെറിഞ്ഞു. ഇതേത്തുടര്‍ന്ന് ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, മാണിക്കം ടാഗോര്‍, അമരീന്ദര്‍ സിങ് വാറിങ് തുടങ്ങി എട്ടുപേരെ ഈ സമ്മേളനകാലയളവിലേക്ക് സസ്പെന്‍ഡ് ചെയ്തു.
അമേരിക്കയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ വ്യാപാരകരാര്‍ അംഗീകരിച്ചതെന്ന് രാഹുല്‍ ഗാന്ധി. അദാനിക്കെതിരായ കേസും എപ്സ്റ്റീന്‍ ഫയല്‍സും മോദിയെ ഭയപ്പെടുത്തുന്നു. സസ്പെന്‍ഡ് ചെയ്യപ്പെട്ട എം.പിമാര്‍ പാര്‍ലമെന്‍റ് കവാടത്തില്‍ ധര്‍ണനടത്തി.
വ്യാപാരകരാറിനെതിരെ രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധിച്ചു. സിപിഎം അക്രമങ്ങളെക്കുറിച്ച് ഇന്നലെ സി. സദാനന്ദന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായി അദ്ദേഹത്തിനെതിരായ എഫ്ഐആര്‍ ജോണ്‍ ബ്രിട്ടാസ് ഉയര്‍ത്തിക്കാട്ടി.