തൃശൂര്‍ പൂരം കലക്കലില്‍ എഡിജിപി അജിത് കുമാറിനെതിരെ മന്ത്രി കെ രാജന്റെ മൊഴി. പൂരം കലക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് മന്ത്രി ആരോപിച്ചു. പൂരം കലക്കാന്‍ നടന്ന രാഷ്ട്രീയ ഗൂഢാലോചനയെ സഹായിക്കുന്നതായി പൊലീസ് സമീപനമെന്നും മൊഴി. അജിത് കുമാര്‍ പല തവണ വിളിച്ചിട്ടും ഫോണെടുത്തില്ലെന്നും വെളിപ്പെടുത്തല്‍. അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുത്തതെന്നു മന്ത്രി പറഞ്ഞു