രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ശമ്പളപരിഷ്കരണം സാധ്യമായേക്കില്ലെന്ന് മുന്‍ ശമ്പളപരിഷ്ക്കരണ കമ്മീഷന്‍ അധ്യക്ഷന്‍ കെ മോഹന്‍ ദാസ് ഐഎഎസ്. ശമ്പളപരിഷ്ക്കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒന്നരവര്‍ഷമെങ്കിലും എടുക്കമെന്നതിനാല്‍ മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുക പ്രായോഗികമാവില്ല. ഓഫിസ് ഒരുക്കാന്‍ തന്നെ മൂന്നുമാസം വേണം.
11ാം കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയത് 14 മാസത്തിന് ശേഷമാണ്. 2024ലില്‍ പ്രഖ്യാപിക്കണമായിരുന്നുവെന്നും മോഹന്‍ദാസ് പറഞ്ഞു. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഏതു സമയത്തും വരാനിരിക്കെ ഈ ഘട്ടത്തില്‍ ശമ്പള കമ്മീഷന്‍ പ്രഖ്യാപിച്ചത് അര്‍ഥമില്ലാത്ത കാര്യമാണെന്ന് മുന്‍ ശമ്പളപരിഷ്ക്കരണ കമ്മീഷന്‍ അധ്യക്ഷന്‍ കെ മോഹന്‍ ദാസ് ഐഎഎസ് മനോരമ ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം പ്രഖ്യാപിക്കേണ്ടിയിരുന്ന ശമ്പള പരിഷ്കരണ കമ്മീഷനെ ഈ ബജറ്റില്‍ പ്രഖ്യാപിച്ചു. മൂന്ന് മാസമാണ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കാനുള്ള സമയം. റിപ്പോര്‍ട്ട് ലഭിച്ച് നടപ്പാക്കുമ്പോഴേക്കും പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തും. ഇതിലൂടെ ശമ്പള പരിഷ്കരണത്തിന്‍റെ വലിയ ബാധ്യത അടുത്ത സര്‍ക്കാരിനായിരിക്കുമെന്നും ധനമന്ത്രി ഉറപ്പിച്ചു. കാരുണ്യ സൗജന്യ ചികിത്സ പദ്ധതിയില്‍ ഉള്‍പ്പെടാത്ത എല്ലാ വിഭാഗം ജനങ്ങള്‍ക്കുമായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതി. വാഹനാപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് ആദ്യ അഞ്ച് ദിവസം സൗജന്യ ചികിത്സ. സൗജന്യ വിദ്യഭ്യാസം ഡിഗ്രിവരെ. കഴിഞ്ഞ ദിവസം മന്ത്രിസഭ യോഗം തീരുമാനിച്ച റാപിഡ് റെയില്‍ ട്രാന്‍സിറ്റ് സിസ്റ്റത്തിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നൂറ് കോടി വകുയിരുത്തി പേരെന്തായാലും കെ–റെയില്‍ വരുമെന്നും മന്ത്രി പ്രഖ്യാപിച്ചു.