മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയവർക്ക് നന്ദി സന്ദേശം അയക്കാൻ അനുവദിക്കണമെന്ന സർക്കാർ അപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.
സംഭാവന നൽകിയവർക്ക് ഇതിനകം രസീത് നൽകിയിട്ടുണ്ടെന്നും, പൊതുവായി നന്ദി അറിയിച്ചതാണെന്നും ചൂണ്ടിക്കാട്ടി സർക്കാരിന്റെ നീക്കത്തെ ഹർജിക്കാർ ശക്തമായി എതിർത്തു. എന്നാൽ, നന്ദി സന്ദേശം അയയ്ക്കുന്നതിലെ തടസ്സമെന്താണെന്ന് കോടതി ചോദിച്ചു. മറുപടി സത്യവാങ്മൂലം നാളെ നൽകാമെന്ന് ഹർജിക്കാർ അറിയിച്ചു.
ജീവനക്കാരുടെ വിവരങ്ങൾ അടങ്ങിയ ‘സ്പാർക്ക്’ പോർട്ടലിലെ വിവരങ്ങൾ ഉപയോഗിച്ചല്ല സന്ദേശം അയയ്ക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ സന്ദേശം അയച്ചത് ഭരണനിർവ്വഹണ നടപടികളുടെ ഭാഗമെന്നാണ് അഡ്വ. ജനറൽ കോടതിയിൽ വാദിച്ചത്.