വി.കുഞ്ഞിക്കൃഷ്ണന്റെ പുസ്തകത്തില്‍ സി.പി.എമ്മിന് രൂക്ഷവിമര്‍ശനം. പേരില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി, പ്രയോഗത്തില്‍ സാധാരണ തിരഞ്ഞെടുപ്പ് പാര്‍ട്ടിയായി എന്ന് പുസ്തകത്തില്‍. കുറച്ചുകാലംകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടി അല്ലാതാക്കി മാറ്റിയെന്നും ഇത് ചെയ്തത് സംസ്ഥാന നേതൃത്വമെന്ന് വിമര്‍ശനം.
ടി.ഐ.മധുസൂദനന്‍ ബൂര്‍ഷ്വാ നേതാവെന്നും വി.കുഞ്ഞിക്കൃഷ്ണന്റെ പുസ്തകത്തില്‍ വിമര്‍ശനം. ‘പാര്‍ട്ടി ഏരിയ കമ്മിറ്റി' എന്ന അധ്യായത്തിലാണ് വിമര്‍ശനം. പ്രശ്നത്തുടക്കം മധുസൂദനന്‍ ഏരിയസെക്രട്ടറി ആയതുമുതലാണെന്നും പയ്യന്നൂരിലെ പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കാന്‍ നോക്കിയെന്നും പാര്‍ട്ടിയില്‍ ചെറുഗ്രൂപ്പുകള്‍ ഉണ്ടാക്കിയെന്നും പുസ്തകത്തില്‍ ആരോപിക്കുന്നു.