സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള ബില്ലിന്‍റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ആദ്യം തയാറാക്കിയ ബില്ലില്‍ചില മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ മന്ത്രി വഹിക്കാന്‍ ഉദ്ദേശിച്ചിരുന്ന വിസിറ്റര്‍ പദവി വേണ്ടെന്നുവെക്കുന്നതാണ് പ്രധാന മാറ്റം.
സ്വകാര്യ സര്‍വകലാശാലകള്‍ സംവരണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കണമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. ഈ സഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. ഉന്നതവിദ്യാഭ്യാസ–നിയമ മന്ത്രിമാര്‍ ഗവര്‍ണറെ കണ്ട് ചര്‍ച്ച നടത്തി.