udf-protest-assembly

ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധിച്ച് യുഡിഎഫ് എംഎല്‍എമാര്‍. അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍ എന്ന ബാനറുമായിട്ടാണ് അംഗങ്ങളുടെ പ്രതിഷേധം. മുന്‍ ദേവസ്വം മന്ത്രി  കടകംപള്ളി സുരേന്ദ്രനെതിരെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി. നിയമസഭയ്ക്കുള്ളിലും പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവര്‍ത്തിച്ചു. കുറ്റപത്രം നല്‍കാന്‍ പോലും എസ്ഐടിക്ക് കഴിഞ്ഞില്ലെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. എസ്ഐടി അന്വേഷണത്തില്‍ ഗുരുതര വീഴ്ചയെന്ന് ആരോപിച്ച സതീശന്‍ പ്രതികള്‍ പുറത്തിറങ്ങിയാല്‍ തെളിവ് നശിപ്പിക്കില്ലേ എന്നും ചോദിച്ചു.

അതേസമയം, നിയമസഭാ സമ്മേളനത്തിന്റെ ആദ്യഘട്ടം ഇന്ന് അവസാനിക്കും. സഭാ നടപടികളുമായി  പ്രതിപക്ഷം സഹകരിക്കില്ല. നാളെ മുതൽ യു.ഡി.എഫിന്റെ പുതുയുഗ യാത്ര തുടങ്ങുന്ന സാഹചര്യത്തിൽ ശബരിമല സ്വർണക്കൊള്ള പ്രധാന ചർച്ചാ വിഷയമായി നിര്‍ത്തുകയാണ് പ്രതിപക്ഷത്തിന്‍റെ ലക്ഷ്യം.

ENGLISH SUMMARY:

UDF MLAs in the Kerala Legislative Assembly launched a fierce protest over the Sabarimala gold theft case, accusing the LDF government of sabotaging the investigation. Holding banners that read "Those who stole Ayyappa's gold are temple swallowers," the opposition staged a sit-in outside the House and raised placards against former Devaswom Minister Kadakampally Surendran. Opposition Leader V.D. Satheesan alleged that Chief Minister Pinarayi Vijayan is directly interfering in the SIT probe to protect the accused.