• മാതാപിതാക്കള്‍ക്കൊപ്പം പ്ലൈവുഡ് കമ്പനിയിലെത്തിയ കുട്ടി അബദ്ധത്തില്‍ യന്ത്രത്തിലേക്ക് വീണു, ദാരുണാന്ത്യം

പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തില്‍ കുടുങ്ങി ബംഗാള്‍ സ്വദേശിയായ നാലുവയസുകാരന് ദാരുണാന്ത്യം. നൂര്‍ജമാല്‍ ഷെയ്ഖ്– നൂറിമ ഖാത്തുന്‍ ദമ്പതികളുടെ മകന്‍ മെറാജ് ഷെയ്ഖ് ആണ് മരിച്ചത്. മുടിക്കല്‍ വെട്ടിക്കാട്ടുകുന്നിലെ ആമസോണ്‍ പ്ലൈവുഡ് കമ്പനിയില്‍ ഇന്നലെ വൈകിട്ട് ആറരയോടെയാണ് അപകടം നടന്നത്.  മാതാപിതാക്കള്‍ കമ്പനിയിലെ തൊഴിലാളികളാണ്. 

Also Read: 'ഷുക്കൂർ വധക്കേസിൽ പി. ജയരാജനായി കുഞ്ഞാലിക്കുട്ടി ഇടപെട്ടു'; സാക്ഷികള്‍ മൊഴി നല്‍കാത്തതില്‍ ദുരൂഹത

മാതാപിതാക്കള്‍ക്കൊപ്പം കമ്പനിയിലെത്തിയ കുട്ടി വിനീര്‍ ഉണക്കുന്ന ഡ്രയറിന്റെ കണ്‍വെയല്‍ ബെല്‍റ്റിനടുത്തുനിന്നും കളിക്കുകയായിരുന്നു. ഇതിനിടെ കൈ ആദ്യം  അബദ്ധത്തില്‍ യന്ത്രത്തില്‍ കുടുങ്ങുകയായിരുന്നു. പിന്നാലെ ശരീരവും തെറിച്ച് യന്ത്രത്തിലേക്ക് വീണു. തല ഉടലില്‍ നിന്നും വേര്‍പെട്ട നിലയിലായിരുന്നു. മൃതദേഹം താലുക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

Also Read: ശബരിമലയിലെ ശുചിമുറികൾ വൃത്തിയാക്കാൻ 2.5 കോടിയുടെ കരാർ

മാതാപിതാക്കളുടെ അശ്രദ്ധയിലാണ് അപകടം നടന്നതെന്ന് പൊലീസ് പറയുന്നു. ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. 

Tragic end for 4-year-old in Perumbavoor: Child gets caught in plywood factory machinery; head severed from body:

A four-year-old boy from Bengal met a tragic end after getting caught in a machine at a plywood factory. The victim, Meraj Sheikh, was the son of Nurjamal Sheikh and Nurima Khatun. The incident occurred around 6:30 PM yesterday at Amazon Plywood Company in Vettikkattukunnu, Mudikkal. His parents are employed as workers at the factory