കന്യാകുമാരി ജില്ലയിലെ തക്കലൈയില്‍ സ്വകാര്യ ടൂറിസ്റ്റ് ബസിടിച്ച് നഴ്സിന് ദാരുണാന്ത്യം. തക്കലൈ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സ് ഫ്ളോറന്‍സ് ജാസ്മിന്‍ ആണ് മരിച്ചത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു മണലി ഭാഗത്ത് വച്ച് അപകടം. അമിതവേഗത്തിലെത്തിയ ബസ് സ്കൂട്ടറിന് പിന്നില്‍ ഇടിച്ചുകയറി ഇറങ്ങുകയായിരുന്നു. ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.  

ENGLISH SUMMARY:

A tragic accident occurred in Thuckalay, Kanyakumari district, resulting in the death of a nurse named Florence Jasmine. The victim, who worked at the Thuckalay Government Hospital, was struck from behind by an overspeeding private tourist bus while returning home after completing her night duty.