കോളജില്‍ വരാത്തത്തിനേത്തുടര്ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചെത്തിയപ്പോള്‍ കണ്ടത് അധ്യാപികയുടെ ദിവസങ്ങള്‍ പഴക്കമുളള മൃതദേഹം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ഫിലോസഫി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ പൂര്‍ണിമ ജെ പ്രകാശിന്റെ മൃതദേഹമാണ് ശുചിമുറിയില്‍ കണ്ടെത്തിയത്. 45 വയസായിരുന്നു. മൃതദേഹത്തിന് അഞ്ചു ദിവത്തോളം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.
Also read: ഒരു വെടിക്ക് രണ്ടുപക്ഷി; കെ.പി.സി.സി അധ്യക്ഷനൊപ്പം കണ്‍വീനറെയും മാറ്റണം
പൂജപ്പുര ചാടിയറ ലൈനിലെ വീട്ടിലാണ് താമസിച്ചിരുന്നത്. തനിച്ച് താമസിച്ചിരുന്ന ഇവര്‍ ദിവസങ്ങളായി അവധിയിലായിരുന്നു. ബുധനാഴ്ച അവധി അവസാനിച്ചിട്ടും കോളജില്‍ എത്താതിരുന്നതിനെത്തുടര്‍ന്നാണ് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചെത്തിയത്. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനേത്തുടര്‍ന്ന് പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.