• രാത്രി പന്ത്രണ്ടോടെ വൈഷ്ണവി ജ്വല്ലറി ഉടമ കടയടച്ച് വീട്ടിലേക്ക് പോകാനൊരുങ്ങവേയാണ് കവര്‍ച്ച നടന്നത്

തിരുവനന്തപുരം നഗരത്തിലെ ചാലയില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച. രണ്ട് കിലോ സ്വര്‍ണമാണ് ഇരുചക്രവാഹനത്തില്‍ എത്തിയവര്‍ കവര്‍ന്നത്. വൈഷ്ണവി ജ്വല്ലറി ഉടമ രാത്രിയില്‍ കടയടച്ച് വീട്ടിലേക്ക് പോകുമ്പോള്‍ ഇരുചക്ര വാഹനത്തിലെത്തിയവര്‍ സ്വര്‍ണം കവരുകയായിരുന്നു. രണ്ട് ബൈക്കുകളിലാണ് അക്രമികള്‍ എത്തിയത്. രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവം. 

പ്രതികളെ കണ്ടെത്താന്‍ ബൈക്ക് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. ഇതാദ്യമായാണ് ചാല കമ്പോളത്തില്‍ നിന്ന് ഇത്തരത്തില്‍ സ്വര്‍ണക്കവര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുന്നത്.

ENGLISH SUMMARY:

A major gold robbery has been reported at Vaishnavi Jewellery in Chalai, Thiruvananthapuram. Two kilograms of gold were stolen by unidentified persons who arrived on a two-wheeler. The robbery took place while the jewellery shop owner was closing the store and heading home at night. The suspects reportedly snatched the gold and fled on their two-wheeler.