ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസി‍ഡന്റായ പി.ടി.ഉഷ പോരിനുറച്ചുതന്നെ. ഐഒഎയുടെ ജനറല്‍ അസംബ്ലിയിലേക്ക് ഫെഡറേഷന്‍ പ്രതിനിധിയായി ഉഷയെത്തി.  സ്പോർട്സ് പഴ്സൻ ഓഫ് മെറിറ്റിലെ തോല്‍വിക്ക് പിന്നാലെയാണ് ഫെ‍ഡറേഷനിലൂടെ ജനറല്‍ അസംബ്ലിയിലേക്കുള്ള ഉഷയുടെ നാടകീയ നീക്കം. 

 

സ്പോർട്സ് പഴ്സൻ ഓഫ് മെറിറ്റിലെ വനിതാ പ്രതിനിധിയായി മല്‍സരിച്ച പി.ടി.ഉഷ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. കൂടുതല്‍ വോട്ടുനേടുന്ന നാലുപേര്‍ക്കായിരുന്നു യോഗ്യത നേടാനാകുക. ഈ തോല്‍വിക്ക് പിന്നാലെയാണ് ഫെഡറേഷന്‍ പ്രതിനിധിയായി ഉഷ ജനറല്‍ അസംബ്ലിയിലേക്ക് എത്തുന്നത്.  അത്്ലറ്റിക്സ് ഫെഡറേഷന്റെ വനിത പ്രതിനിധിയായി മുന്‍ അത്‌ലിറ്റ് ജ്യോതിര്‍മയി സിക്ദറാണ് എത്തിയിരിക്കുന്നത്. ഏതെങ്കിലും ഒരു ഫെ‍ഡറേഷന്റെ പ്രതിനിധിയായി ജനറല്‍ അസംബ്ലയില്‍ എത്താമെന്നിരിക്കെയാണ് ഐസ് ഹോക്കി ഫെഡറന്റെ വനിതാ പ്രതിനിധിയായി ഉഷയെത്തുന്നത്. 

 

ഫെഡറേഷനുകളെ പ്രതിനിധീകരിച്ച് 60പേരാണ് ജനറല്‍ അംസബ്ലിയില്‍ എത്തിയിരിക്കുന്നത്. ഈ 60 അംഗങ്ങളും സ്പോര്‍ട്സ് പഴ്സണ്‍ ഓഫ് മെരിറ്റിലെ എട്ടുപേരും അത്്ലറ്റിക്സ് കമ്മിഷനിലെ രണ്ടുപേരും ഇന്ത്യയിലെ രാജ്യാന്തര ഒളിപിക് കമ്മിറ്റിയുടെ അംഗവും ഉള്‍പ്പെടെ 71പേര്‍ക്കാണ് വോട്ടവകാശം. ഞായറാഴ്ച അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. ഈമാസം 22മുതല്‍ 13 സ്ഥാനങ്ങളിലേക്കുള്ള നാമനിര്‍‌ദേശ പത്രിക സമര്‍പ്പിക്കാം. അടുത്തമാസം അഞ്ചിനാണ് വോട്ടെടുപ്പ്. ഫെ‍‍ഡറേഷന്‍ പ്രതിനിധിയായി ഉഷയെത്തുന്നത് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരുവട്ടംകൂടി ഉണ്ടാകുമെന്നതിന്റെ സൂചനയാണ്. 

ENGLISH SUMMARY:

PT Usha IOA election updates highlight her strategic comeback into the Indian Olympic Association general assembly through a federation representative role. This dramatic move follows her recent setback in the sports person of merit category, signaling her strong intent for the upcoming presidential race.