ImageCredit/ X / @Graduate4you

  • മകളുടെ ഹല്‍ദി നടക്കേണ്ട ചടങ്ങുകള്‍ക്കു പകരം സംസ്കാരച്ചടങ്ങുകള്‍ നടത്തേണ്ടിവന്നുവെന്ന് പിതാവ്. നഷ്ടപ്പെട്ടത് ഏകമകളെ

അവസാനത്തെ കല്യാണക്കത്തുകൂടി നല്‍കി ഉടന്‍ തിരിച്ചുവരാമെന്ന് പറഞ്ഞിറങ്ങിയ പ്രതിശ്രുതവധുവും ബന്ധുവും ലോറിയിടിച്ചു മരിച്ചു. ബുധനാഴ്ച വൈകുന്നേരം ബെംഗളൂരു ദീപഞ്ജലി നഗറിലാണ് അപകടമുണ്ടായത്. സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സിന്ധുശ്രീയും (29) ബന്ധുവായ 19കാരി വിദ്യയുമാണ് മരിച്ചത്. സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറാണ് സിന്ധുശ്രീ. 

AlsoRead: ലൈംഗികബന്ധത്തിലേര്‍പ്പെടാതെ ഒരു മാസം; 62കാരന്‍റെ ഫോണ്‍ സെക്സ് കണ്ടുപിടിച്ചു; വെട്ടിക്കീറി ഭാര്യ

മകളുടെ ഹല്‍ദി നടക്കേണ്ട ചടങ്ങുകള്‍ക്കു പകരം സംസ്കാരച്ചടങ്ങുകള്‍ നടത്തേണ്ടിവന്നുവെന്ന് പിതാവ് നഞ്ചുണ്ടപ്പ മോര്‍ച്ചറിക്കുമുന്‍പില്‍ നിന്നും ഹൃദയംപൊട്ടി പറഞ്ഞ വാക്കുകള്‍ ചുറ്റുംനിന്നവരുടെ കണ്ണുനനയിച്ചു. ഇന്നലെയാണ് ഹല്‍ദി ചടങ്ങുകള്‍ നടത്താനിരുന്നത്. ഞായറാഴ്ചയാണ് വിവാഹസല്‍ക്കാരം നിശ്ചയിച്ചിരുന്നതെന്നും പിതാവ് പറയുന്നു. ബാക്കിയുണ്ടായിരുന്ന ഒരു ക്ഷണക്കത്ത് നല്‍കാനാണ് മകള്‍ പോയതെന്നും പിതാവ് പറയുന്നു. 

ഓട്ടോറിക്ഷാ ഡ്രൈവറാണ് സിന്ധുശ്രീയുടെ പിതാവ് നഞ്ചുണ്ടപ്പ. നഞ്ചുണ്ടപ്പയുടെ സഹോദരിയുടെ മകളാണ് മരിച്ച വിദ്യ. തന്റെ ഏകമകളെയാണ് നഷ്ടപ്പെട്ടതെന്നും ഈ വിയോഗം താങ്ങാവുന്നതിലും അപ്പുറമാണെന്നും നഞ്ചുണ്ടപ്പ പറയുന്നു. അതേസമയം വീട്ടിലെ വിവാഹഒരുക്കങ്ങളുടെ ദൃശ്യങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. അപകടത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞ ലോറി ഡ്രൈവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

അപകടമുണ്ടായ റോഡില്‍ ചരക്കുവാഹനങ്ങള്‍ക്ക് നിയന്ത്രണമില്ലാത്തതാണ് അപകടത്തിനു കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അയല്‍വാസിയുടെ സ്കൂട്ടര്‍ കടംവാങ്ങിയാണ് സിന്ധുശ്രീ വിവാഹം ക്ഷണിക്കാനിറങ്ങിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ലോറി ഇടിച്ചതിനു പിന്നാലെ ഇരുവരും റോഡിലേക്ക് വീഴുകയും ലോറി കയറിയിറങ്ങുകയും ചെയ്തു. 

Bride-to-be and relative killed after being hit by a lorry while out to deliver final wedding invitation:

A bride-to-be and her relative died after being struck by a lorry while out to deliver the last of their wedding invitations. The accident occurred on Wednesday evening in Deepanjali Nagar, Bengaluru. The victims, Sindhusree (29) and her 19-year-old relative Vidya, were traveling on a scooter. Sindhusree was a software engineer