knife

TOPICS COVERED

വിവേഹതരബന്ധങ്ങള്‍ പിടികൂടിയാല്‍ സ്വാഭാവികമായും അടി നടന്നിരിക്കും. എന്നാല്‍ തായ്‌ലന്‍ഡ് ഉഡോണ്‍ താനിയില്‍ ഉണ്ടായ ഒരു ഭാര്യ ഭര്‍തൃ വഴക്കിനെ വ്യത്യസ്തമാക്കുന്നത് വഴക്കിന് പിന്നാലെ ഉണ്ടായ ആക്രമണത്തിന്‍റെ തീവ്രതയാണ്. ചോരക്കളമായ അടിയില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും പരുക്കേറ്റു. അടി കണ്ട അയല്‍ക്കാരന്‍ പൊലീസിനെ വിളിച്ചതുകൊണ്ട് കാര്യങ്ങള്‍ കൂടുതല്‍ അപകടത്തിലേക്ക് നീങ്ങിയില്ല. 

റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രദേശത്തെ ഒരു ഹൗസിങ് എസ്റ്റേറ്റിലെ ജീവനക്കാരായിരുന്നു 49കാരിയായ യുവതിയും 62കാരനായ ഭര്‍ത്താവും. ഇരുവരും ഒരു വര്‍ഷമായി ഇവിടെ ജീവിച്ചുവരികയാണ്. ഒരു ദിവസം ഭര്‍ത്താവ് ഫോണ്‍ റിങ്ങ് ചെയ്തതിന് പിന്നാലെ ഫോണുമായി വീട്ടിലെ ഉപയോഗിക്കാത്ത മുറിയിലേക്ക് പോകുന്നത് യുവതിയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. പിന്നാലെ യുവതിയും ചെന്നു. 

മുറിക്ക് പുറത്ത് കാതോര്‍ത്ത് നിന്ന യുവതി കേട്ടത് ഫോണില്‍ മറ്റൊരു യുവതിയുമായി ലൈംഗിപരമായി സംസാരിക്കുന്ന ഭര്‍ത്താവിനെയാണ്. ഉടന്‍ വാതില്‍ തുറന്ന യുവതി ഫോണ്‍ ചെവിയില്‍ വച്ച് സ്വയംഭോഗം ചെയ്യുന്ന ഭര്‍ത്താവിനെ കണ്ടെത്തുകയായിരുന്നു. പിന്നാല്‍ യുവതി തനിക്കുണ്ടായ പ്രശ്നം തങ്ങളുടെ വീട്ടിലെത്തിയ തൊഴിലുടമയോട് പറഞ്ഞു. എന്നാല്‍ വീട്ടിലെ പ്രശ്നങ്ങള്‍ തനിക്ക് പരിഹരിക്കാനാകില്ലെന്ന് പറഞ്ഞ് ഇയാള്‍ മടങ്ങിപ്പോകുകയായിരുന്നു.
ജെന്‍സന്‍ ഹുവാങ്ങിന് ഒന്നിലധികം വിവാഹേതര ബന്ധം; എന്‍വിഡിയ സിഇഒ സ്ഥാനം തെറിച്ചേക്കും...

ഇയാള്‍ പോയതിന് പിന്നാലെ ദമ്പതികള്‍ വീണ്ടും വഴക്കിലാകുകയും ഭര്‍ത്താവ് യുവതിയുടെ മുടിയുടെ ഭാഗം കുത്തിപ്പിടിച്ച് വേരോടെ പിഴുതെടുക്കുകയായിരുന്നു. ഇതോടെ യുവതി കയ്യില്‍ കിട്ടിയ കത്തിയെടുത്ത് ഭര്‍ത്താവിനെ വെട്ടുകയായിരുന്നു.  

ഭര്‍ത്താവ് താനുമായി ഒരു മാസത്തോളം ലൈംഗികബന്ധത്തിലേര്‍പ്പെടാതിരുന്നതോടെ യുവതിക്ക് സംശയം തോന്നുകയായിരുന്നു. തനിക്ക് നഷ്ടപ്പെട്ട സമയത്തിന്‍റെ കണക്കെടുത്ത് 3000 ബാഹ്ത് (8500 രൂപ) നഷ്ടപരിഹാരം വേണമെന്ന് യുവതി പറഞ്ഞതാണ് ഭര്‍ത്താവിനെ ചൊടിപ്പിച്ചത്. ഗുരുതര പരുക്കേറ്റ ഭര്‍ത്താവ് ആശുപത്രിയിലാണ്.

ENGLISH SUMMARY:

a bizarre violent fight in Thailand where a wife attacked her husband after catching him cheating and demanding compensation. The shocking incident resulted in severe injuries to both partners before neighbors intervened and called the police.