maheswari-mumbai-death

Image: Manorama

TOPICS COVERED

  • മലയാളി സ്ത്രീയുടെ കൊലപാതകത്തിനു പിന്നില്‍ മോഷണശ്രമമെന്ന് മുംബൈ പൊലീസ്. പരിചയക്കാര്‍ തന്നെയെന്ന് സംശയം

മുംബൈയിലെ ഫ്ലാറ്റില്‍ തനിച്ചു താമസിക്കുകയായിരുന്ന മലയാളി സ്ത്രീ കൊല്ലപ്പെട്ടു. പന്‍വേലിനടുത്ത് ഖൊപ്പോളിയിലാണ് സംഭവം. അമ്പലപ്പുഴ കരുമാടി ആറ്റുകടവിൽ മഹേശ്വരി രാമചന്ദ്രനെയാണു (71)ഇന്ദ്രപ്രസ്ഥ ബിൽഡിങ്ങിലെ നാലാം നമ്പർ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൈകാലുകള്‍ കെട്ടിയിട്ട നിലയിലും വായില്‍ നിന്നും രക്തം വന്ന നിലയിലുമാണ് മൃതദേഹം ഉണ്ടായിരുന്നതെന്നാണ് വിവരം.

Also Read: സ്കൂളിനെ മുന്നില്‍ നിന്ന് നയിക്കേണ്ടവള്‍; ആരോടും ഒന്നും പറയാതെ മടങ്ങി ജുവല്‍; സങ്കടക്കടലായി വളയം

ഒട്ടേറെ മലയാളികള്‍ താമസിക്കുന്ന മേഖലയിലാണ് കൊലപാതകം നടന്നിരിക്കുന്നത്. വീട് പൂട്ടിയിട്ട നിലയിലായിരുന്നു. മൂന്നുമക്കള്‍ വിദേശത്തായതിനാല്‍ ഫ്ലാറ്റില്‍ മഹേശ്വരി ഒറ്റയ്ക്കായിരുന്നു. നിരവധി തവണ വിളിച്ചിട്ടും കിട്ടാതായതോടെയാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തിയപ്പോള്‍ വീട് പുറത്തുനിന്നും പൂട്ടിയിട്ട നിലയിലായിരുന്നു. തുറന്ന് അകത്ത് കയറിയപ്പോള്‍ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൈകാലുകള്‍ കെട്ടിയിട്ട്, കഴുത്തില്‍ തുണിയിട്ട് മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. വായില്‍ നിന്നും രക്തമൊഴുകിയ നിലയിലായിരുന്നുവെന്നും സമീപത്തു താമസിക്കുന്ന മലയാളികള്‍ പറയുന്നു. 

മോഷണശ്രമത്തിന്റെ ഭാഗമായാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക സൂചന. മുറിക്കുള്ളിലെ സാധനങ്ങളും അലമാരക്കുള്ളിലെ തുണികളുമെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നുവെന്നും  പൊലീസ് പറയുന്നു. 

ഖൊപ്പോളി പൊലീസിന്റെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഖാലാപുർ ആശുപത്രിയിലേക്കു മാറ്റി. ഫൊറൻസിക് സംഘം പരിശോധന നടത്തി. പരേതനായ വൈപ്പുശ്ശേരി രാമചന്ദ്ര പണിക്കരുടെ ഭാര്യയാണു മഹേശ്വരി. സന്ധ്യ, വിനോദ്, മനോജ് എന്നിവരാണു മക്കൾ. അന്വേഷണം പുരോഗമിക്കുകയാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാല്‍ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.

Found with blood in her mouth and her limbs bound; Malayali woman living alone in a Mumbai flat has been murdered:

A Malayali woman who lived alone in a flat in Mumbai has been murdered. The incident took place in Khopoli, near Panvel. The victim, 71-year-old Maheswari Ramachandran—originally from Attukadavu, Karumadi, in Ambalappuzha—was found dead in Flat No. 4 of the Indraprastha building