കൊല്‍ക്കത്തയില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനത്തിന് റാഞ്ചല്‍ ഭീഷണി. 147 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെയാണ് വിമാനത്തിലെ ശുചിമുറിയുടെ കണ്ണാടിയില്‍ ഹൈജാക്ക് അലര്‍ട്ട് ജീവനക്കാര്‍ കണ്ടെത്തിയത്.
'രാവിലെ 10.20നാണ് സംഭവമുണ്ടായത്. AI 772 വിമാനത്തിന്റെ പൈലറ്റ് ടേക്ക് ഓഫിന് ഒരുങ്ങവേയാണ് കാബിന് ക്രൂ, ശുചിമുറിയുടെ കണ്ണാടിയില്‍ ലിപ്സ്റ്റിക് കൊണ്ട് ഹൈജാക്ക് അലര്ട്ടെന്നെഴുതിയിരിക്കുന്നത് കണ്ടെത്തിയത്'- ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രോട്ടോക്കോള്‍ അനുസരിച്ച് ഉടന്‍ തന്നെ മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും വിമാനം ഐസൊലേഷന്‍ ബേയിലേക്ക് മാറ്റുകയുമായിരുന്നു.
വിമാനത്തില്‍ നിന്ന് വിവരമറിയിച്ചതോടെ സുരക്ഷാ– അഗ്നിരക്ഷാ സേനാംഗങ്ങളും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. തുടര്‍ന്ന് പരിശോധന നടത്തി. വിമാനത്തില്‍ നിന്നും യാത്രക്കാരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു.
ENGLISH SUMMARY:
An Air India flight scheduled to operate from Kolkata to Mumbai received a hijack threat just minutes before take-off, with 147 passengers on board. The cabin crew discovered the words 'Hijack Alert' written in lipstick on a mirror inside the aircraft's washroom at around 10:20 am. Following security protocols, the aircraft was moved to an isolation bay, and security personnel, fire services and the bomb disposal squad were called in to conduct inspections.