വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ കാന്തപുരത്തിന് വഴങ്ങി സര്‍ക്കാര്‍. നിലവിലെ അംഗമായ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി രാജിവച്ച് പകരം കാന്തപുരം വിഭാഗത്തിന്റ പ്രതിനിധിയെ ഉള്‍പ്പെടുത്തും. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് സമവായശ്രമങ്ങള്‍ നടത്തിയത്. തീരുമാനമായ സ്ഥിതിക്ക് മറ്റന്നാള്‍ നടത്താനിരുന്ന പ്രതിഷേധ സമരം കാന്തപുരം വിഭാഗം ഉപേക്ഷിച്ചേക്കും. Also Read: യോഗിക്ക് പ്രിയങ്കയുടെ ചെക്ക്? 125 സീറ്റ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ്; അഖിലേഷുമായി ചര്‍ച്ച
വര്‍ഷങ്ങളായുള്ള ഇടതുബന്ധം വിട്ടു തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സഹായിച്ചിട്ടും സര്‍ക്കാര്‍ വഞ്ചിച്ചെന്ന പ്രതീതിയായിരുന്നു കാന്തപുരത്തിന്. വഖഫിലടക്കം പ്രാതിനിധ്യമുണ്ടാകുമെന്നു തിരഞ്ഞെടുപ്പിന് മുന്‍പ് നല്കിയ ഉറപ്പ് വി.ഡി.സതീശന് ലംഘിച്ചെന്നായിരുന്നു കാന്തപുരം വിഭാഗത്തിന്റ ആക്ഷേപം. ഇതോടെയാണു പരസ്യ പ്രതിഷേധത്തിനിറങ്ങാന്‍ തീരുമാനിച്ചത്. അപകടം മുന്നില്‍ കണ്ടു മുഖ്യമന്ത്രി തന്നെ നേരിട്ടിടപെട്ട് ലീഗ് നേതാക്കളുടെ സഹായത്തോടെ സമവായമുണ്ടാക്കുകയായിരുന്നു. ഇതനുസരിച്ച് നിലവിലെ അംഗമായ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞു മൗലവി രാജിവയ്ക്കും. പകരം കാന്തപുരം നിര്‍ദേശിക്കുന്നയാളെ ഉള്‍പ്പെടുത്തും. രാജിവയ്ക്കുന്ന മുഹമ്മദ് കുഞ്ഞു മൗലവിയെ ഹജ് കമ്മിറ്റി ചെയര്‍മാനാക്കും.
വഖഫ് ബോര്‍ഡിനു പകരം ഹജ് കമ്മിറ്റി ചെയര്മാന് സ്ഥാനം നല്‍കാമെന്നു നിര്‍ദേശിച്ചെങ്കിലും കാന്തപുരം അംഗീകരിച്ചില്ല. പൊന്നാനി എം.എല്‍.എ. കെ.പി നൗഷാദലിയും സമവായ ചര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇതിനിടെ ഇ.കെ വിഭാഗം സുന്നികളും സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തി. സമസ്തയ്ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നത് പ്രീതിപെടുത്തലല്ല. യാഥാര്‍ഥ്യം അംഗീകരിക്കുകയാണെന്ന SKSSFജനറല്‍ സെക്രട്ടറി ഒ.പി.എം അഷ്റഫ് ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇ കെ സുന്നി വിഭാഗത്തില്‍ നിന്ന് എം പി മുസ്തഫല്‍ ഫൈസിയെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളെ വിമര്‍ശിച്ചതിന് മുശാവറയില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണ് മുസ്തഫല്‍. അതേസമയം താന്‍ ഇ കെ സുന്നി പ്രതിനിധിയാണെന്നും കാന്തപുരത്തേയും ജിഫ്രി തങ്ങളേയും കാണുമെന്നും വഖഫ് ബോര്‍ഡ് ചെയര്മാന് എം.സി.മായിന്‍ ഹാജി.
സമവായത്തിന്റ ഭാഗമായി വഖഫ് ബോര്‍ഡില്‍ നിന്ന് രാജിവയ്ക്കുന്ന കുഞ്ഞുമുഹമ്മദ് മൗലവിയെ ഉള്‍പ്പടുത്താന്‍, നിലവിലെ ഹജ് കമ്മിറ്റി അധികം വൈകാതെ പിരിച്ചുവിടും.