മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷ്ണര്‍ ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധങ്ങളെ വിമര്‍ശിച്ച് ആര്.എസ്.എസ് മേധാവി. രാജ്യത്തെ ദുര്‍ബലപ്പെടുത്താനും വിഭജിക്കാനും വിദേശശക്തികള്‍ ശ്രമിക്കുന്നെന്ന് മോഹന്‍ ഭാഗവത് ആരോപിച്ചു. പ്രതിഷേധങ്ങളെ രാഷ്ട്രീയ ഉപകരണങ്ങളാക്കുന്നത് അപകടകരമാണ്. ഒടിടി ഉള്ളടക്കം നിയന്ത്രിക്കണമെന്നും ആര്.എസ്.എസ്. മേധാവി പറഞ്ഞു. Also Read: ക്യാമറ കണ്ടപ്പോള്‍ കുഞ്ഞിനെ മറന്നു; തിരമാലയില്‍ ഒഴുകി; ദമ്പതികള്‍ക്കെതിരെ രൂക്ഷവിമര്‍ശനം
ഇന്ത്യയിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള പ്രക്ഷോഭങ്ങൾ വിജയിക്കില്ലെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. നാഗ്പൂരിൽ സംഘടനയുടെ വാർഷിക വിജയദശമി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണമാറ്റത്തിനായുള്ള പ്രക്ഷോഭങ്ങൾ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്നും ഇത്തരം പ്രതിഷേധങ്ങൾ രാഷ്ട്രീയ താൽപര്യങ്ങൾക്കുള്ള ഉപാധിയായി മാറുകയും സമൂഹത്തിൽ ഭിന്നത വളർത്തുകയും ചെയ്യാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ബംഗ്ലാദേശ്, നേപ്പാൾ, ഫ്രാൻസ്, അൽബേനിയ തുടങ്ങിയ രാജ്യങ്ങളിലെ സമീപകാല സംഭവവികാസങ്ങൾ ചൂണ്ടിക്കാട്ടിയ ഭാഗവത്, സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്ന ശക്തികൾ രാഷ്ട്രീയ സാഹചര്യങ്ങൾ മാറ്റുന്നതിനുള്ള മാർഗമായി ഭരണമാറ്റത്തെ ഉപയോഗിക്കുകയാണെന്ന് പറഞ്ഞു. എന്നാൽ ഇത്തരം നീക്കങ്ങൾ പലപ്പോഴും ഉദ്ദേശിച്ച ഫലം കൈവരിക്കാറില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനാധിപത്യത്തിൽ പ്രശ്നങ്ങൾ നിലനിൽക്കുമെന്നും പ്രതിഷേധങ്ങൾ അനിവാര്യമാണെന്നും ഭാഗവത് പറഞ്ഞു. എന്നാൽ പ്രതിഷേധങ്ങളുടെ ലക്ഷ്യം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തലായിരിക്കണം. പൊതുജനക്ഷേമത്തിന് പകരം മറ്റ് ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള പ്രതിഷേധങ്ങൾ രാഷ്ട്രീയ ഉപകരണങ്ങളായി മാറാൻ സാധ്യതയുണ്ടെന്നും അത്തരം നീക്കങ്ങൾ വ്യക്തികൾക്കും വിഭാഗങ്ങൾക്കും ആശയങ്ങൾക്കുമെതിരെ ശത്രുത വളർത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാഷ്ട്രീയ നേതാക്കളും പ്രതിഷേധക്കാരും ഭരണസംവിധാനവും സമൂഹത്തിൽ വിദ്വേഷവും ഭിന്നതയും സൃഷ്ടിക്കാത്ത രീതിയിൽ പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലുൾപ്പെടെ നിയന്ത്രണമില്ലാതെ ലഭിക്കുന്ന ഉള്ളടക്കങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന ദോഷഫലങ്ങളെക്കുറിച്ചും ഭാഗവത് ആശങ്ക പ്രകടിപ്പിച്ചു. സാമൂഹിക താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഉചിതമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് സർക്കാർ പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു