കുട്ടികളെ എത്രത്തോളം സുരക്ഷിതമാക്കി കൊണ്ടുനടക്കണമെന്നതിനെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് എപ്പോഴും വ്യക്തമായ ബോധം വേണം. മാതാപിതാക്കളുടെ അശ്രദ്ധ കാരണം കുഞ്ഞുങ്ങള്‍ക്ക് പരുക്കുകളോ ജീവഹാനിയോ സംഭവിക്കുന്ന വാര്‍ത്തകളും പുറത്തുവരാറുണ്ട്. ഇതിനിടെയാണ് സ്വന്തം മകളെ ക്യാമറ കണ്ടപ്പോള്‍ കടലില്‍ ഉപേക്ഷിച്ച അച്ഛന്‍റെയും അമ്മയുടെയും വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
വിഡിയോ പ്രകാരം കുട്ടിയുടെ കൈ പിടിച്ച് കടല്‍തീരത്തിലൂടെ നടക്കുകയാണ് അമ്മ. എന്നാല്‍ ഭര്‍ത്താവ് തന്‍റെ ഫോണിലെ സെല്‍ഫി ക്യാമറ ഓണാക്കിയതോടെ യുവതി കുഞ്ഞിനെ ഉപേക്ഷിച്ച് ക്യാമറയുടെ നേരെ തിരിയുന്നു.
എന്നാല്‍ ഇതിനിടെ പിന്നിലെ കുഞ്ഞ് ബീച്ചില്‍ കിടക്കുകയാണ്. ഉടന്‍ തന്നെ ഒരു തിരമാലയെത്തുകയും കുട്ടിയെ ഒഴുക്കുകയും ചെയ്യുന്നു. എന്നാല്‍ ക്യാമറയില്‍ ശ്രദ്ധിക്കുന്ന അച്ഛനും അമ്മയും ഇതറിയുന്നില്ല. ഒഴുകിയ കുട്ടിയെ തക്ക സമയത്ത് ഒരു യുവാവ് വന്ന് പിടിച്ചുനിര്‍ത്തുന്നതോടെയാണ് കുഞ്ഞ് രക്ഷപ്പെടുന്നത്. ഇത്തരക്കാര്‍ക്ക് കുട്ടികള്‍ ഉണ്ടായത് തെറ്റാണെന്നതടക്കം രൂക്ഷമായ കമന്‍റുകളാണ് ദമ്പതികള്‍ക്കെതിരെ ഉയരുന്നത്.