priest-crushed-by-cross-ecuador-church

TOPICS COVERED

ഇക്വഡോറിലെ പള്ളിയിൽ കുർബ്ബാനയ്ക്കിടെ ഭീമന്‍ കുരിശ് ദേഹത്ത് വീണ് പുരോഹിതന് ദാരുണാന്ത്യം. ഗ്വായാക്വിൽ നഗരത്തിലുള്ള 'അവര്‍ ലേഡി ഓഫ് പെർപെച്വൽ ഹെൽപ്' പള്ളിയിൽ ഒക്ടോബർ 17, ശനിയാഴ്ചയാണ് സംഭവം. പള്ളിയിലെ വികാരിയായ ഫാദർ പാട്രിസിയോ ആൽഫ്രഡോ സാഞ്ചസ് മൊളിനാരി ആണ് മരിച്ചത്.

ഫാദർ പാട്രിസിയോ ബലിപീഠത്തിന് മുന്നിൽ നിന്ന് പ്രാർഥനകൾക്ക് നേതൃത്വം നൽകുന്നതിനിടയിലാണ് സംഭവം. പുരോഹിതന് പിന്നിലെ ഭിത്തിയിൽ ഘടിപ്പിച്ചിരുന്ന ഭാരമേറിയ കൂറ്റൻ കുരിശ് പെട്ടെന്ന് അടർന്നുമാറി അദ്ദേഹത്തിന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. കുർബ്ബാന ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം നടന്നുകൊണ്ടിരിക്കെയാണ് സംഭവം. ഇതോടെ ദുരന്തത്തിന്റെ ദൃശ്യങ്ങളും ലൈവ് സ്ട്രീമിങ് ചെയ്യപ്പെട്ടു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ ഫാദർ പാട്രിസിയോ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെടുകയായിരുന്നു. ഗ്വായാക്വിൽ അതിരൂപത ഔദ്യോഗികമായി പുരോഹിതന്‍റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ‘ഞങ്ങളുടെ പ്രിയ ഫാദർ പാട്രിസിയോ കർത്താവിന്റെ സവിധത്തിലേക്ക് യാത്രയായിരിക്കുന്നു’ എന്ന് അതിരൂപത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച അനുശോചന കുറിപ്പില്‍ പറയുന്നു.

ENGLISH SUMMARY:

A catholic priest was tragically killed after a giant wall-mounted wooden cross collapsed on him during a live-streamed Mass service in Ecuador. The incident occurred on Saturday, October 17, at the Our Lady of Perpetual Help Church in the city of Guayaquil. The deceased was identified as Father Patricio Alfredo Sanchez Molinari, who was leading the altar prayers when the heavy fixture suddenly detached. The Archdiocese of Guayaquil officially confirmed his death on site and offered heartfelt condolences through an official statement.