• മിനിലോറിയില്‍ നിന്നും ഓക്സിജന്‍ സിലിണ്ടര്‍ ബൈക്ക് യാത്രികന്റെ ദേഹത്തേക്ക്. കെഎസ്ഇബി ജീവനക്കാരന്റെ ദേഹത്ത് വീണയുടന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു

കണ്ണൂര്‍ പാപ്പിനിശേരിയില്‍ ലോറിയില്‍നിന്ന് ഓക്സിജന്‍ സിലിണ്ടര്‍ തെറിച്ചുവീണ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം. ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. തളിപ്പറമ്പിലെ കെ.എസ്.ഇ.ബി ജീവനക്കാരനായ ശ്രീജിത്ത് (48)ആണ് മരിച്ചത്. 

Also Read: കേരളത്തിനു ആദ്യത്തെ വിസ്റ്റാഡോം കോച്ച്; മധുര - ഗുരുവായൂർ എക്സ്പ്രസിൽ കോച്ച് അനുവദിച്ചു

ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്. ജോലി കഴ‍ിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്നു ശ്രീജിത്ത്. പാപ്പിനിശേരിക്കടുത്തുള്ള ചുങ്കം ദേശീയപാതയില്‍വച്ച് മിനിലോറിയില്‍ നിന്നും ഒരു ഓക്സിജന്‍ സിലിണ്ടര്‍ പുറത്തേക്ക് തെറിക്കുകയായിരുന്നു. ലോറിയുടെ പുറകുവശത്തെ ഡോര്‍ തുറന്നുപോയതാണ് അപകടത്തിനു കാരണം എന്ന തരത്തിലുള്ള സൂചനകളാണ് പുറത്തുവരുന്നത്. 

Also Read: മലപ്പുറത്ത് മന്ത്രവാദ ചികിത്സയുടെ മറവില്‍ 17കാരിയെ പീഡിപ്പിച്ചു, അമ്മയേയുംകൊണ്ട് നാടുവിട്ടു

അപകടകാരണത്തെക്കുറിച്ച് പൊലീസിനും പക്ഷേ വ്യക്തത വന്നിട്ടില്ല. സിലിണ്ടര്‍ ശ്രീജിത്തിന്റെ ദേഹത്തേക്ക് തെറിച്ചുവീണയുടന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ അതിഗുരുതരമായി പരുക്കേറ്റ ശ്രീജിത്തിനെ ഉടന്‍ തന്നെ പാപ്പിനിശേരി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോറി വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ENGLISH SUMMARY:

A 48-year-old KSEB employee, Sreejith, died after an oxygen cylinder fell from a mini-lorry and exploded on him in Pappinisseri, Kannur, Kerala. The accident occurred on the national highway near Chungam on Thursday night as he was riding his motorcycle home after work. Preliminary indications suggest that the rear door of the mini-lorry may have opened, causing the cylinder to fall onto him, although the exact cause of the accident remains unclear. Sreejith was rushed to a private hospital in Pappinisseri with critical injuries but could not be saved, and the Valapattanam police have taken the lorry into custody for investigation