jihani-arrest-crime

TOPICS COVERED

  • മാതാവുമായുള്ള സൗഹൃദം മുതലെടുത്ത് 17കാരിയെ പീഡിപ്പിച്ചു. മലപ്പുറത്ത് മന്ത്രവാദ ചികിത്സയുടെ മറവില്‍ പീഡനം

മലപ്പുറം എടവണ്ണയിൽ മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ  യുവാവ് അറസ്റ്റിൽ. ജിലാനി തങ്ങൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന എടവണ്ണ കുണ്ടുതോട് സ്വദേശി ജസീലാണ് അറസ്റ്റിലായത്.

പെൺകുട്ടിയുടെ മാതാവുമൊത്ത് പ്രതി കഴിഞ്ഞ ഓഗസ്റ്റിൽ ഒളിച്ചു താമസിക്കുന്നതിനിടെയാണ് പിടിയിലായത്. ഇവരുമായുള്ള സൗഹൃദം മുതലെടുത്തായിരുന്നു ഇയാള്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചത്. മന്ത്രവാദ ചികിത്സ നൽകാമെന്ന് പറഞ്ഞ് 17കാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പ്രതി പീഡിപ്പിക്കുകയായിരുന്നു.

എടവണ്ണ കുണ്ടുതോടുള്ള വീട്ടിൽ വച്ചാണ് പീഡനത്തിന് ഇരയാക്കിയത്. ചികിൽസയ്ക്ക് വന്ന മാതാവുമായി സൗഹൃദബന്ധം പുലർത്തി പ്രതി മകളെ പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ പ്രതി പെൺകുട്ടിയുടെ മാതാവിനെയും കൊണ്ട് നാടുവിട്ടിരുന്നു. പീഡനവിവരം കുട്ടി ബന്ധുക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.  

Also Read: ഫോണ്‍ ഉപയോഗം വൈഫൈ വഴി; അനുമോള്‍ക്കൊപ്പം വടകര സ്വദേശി അബ്ദുള്‍ സമദും

ഇതിനിടെ മുങ്ങിയ പ്രതിയും കുട്ടിയുടെ മാതാവും രണ്ടു മാസത്തിലേറെയായി ഒളിവിൽ കഴിയുകയായിരുന്നു. കേരള ,കർണാടക അതിർത്തിയായ ആനക്കല്ല് പ്രദേശത്ത് ഒളിവിൽ കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് എടവണ്ണ പൊലീസും നിലമ്പൂർ സ്‌ക്വാഡും കാസർക്കോട്ടെത്തി അറസ്റ്റ് ചെയ്തത്. വ്യാജ ചികിൽസയുടെ മറവിൽ കൂടുതൽ പേരെ ഇരകളാക്കിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Man Known as Jilani Thangal Arrested for Alleged Sexual Abuse of Minor in Malappuram:

A man identified as Jaseel, who was known as Jilani Thangal, has been arrested in connection with the alleged sexual assault of a 17-year-old girl under the guise of spiritual healing in Edavanna, Malappuram district, Kerala. The accused allegedly lured the minor to his house in Kunduthode, claiming he would provide treatment, and sexually abused her after developing a close relationship with her mother. The case came to light after the girl disclosed the alleged abuse to her relatives, following which a police complaint was filed; the accused reportedly fled with the girl's mother in August and remained absconding for over two months. Edavanna police and a Nilambur squad arrested the accused in the Anakkallu area near the Kerala-Karnataka border, and investigators are probing whether he targeted other victims under the pretext of spiritual healing