parrot-killng

തിരുവനന്തപുരത്ത് കുടുംബവഴക്കിനെ തുടർന്ന് അമ്മ വളർത്തു തത്തയെ കൊന്നതായി പരാതി. തിരുവനന്തപുരം പള്ളിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നാവായി കുളത്താണ് സംഭവം. നാവായിക്കുളം സ്വദേശിയായ അബ്ദുൽ വാഹിദിന്‍റെ ഭാര്യ സൗദാബീവിയാണ് മകളോടുള്ള വൈരാഗ്യത്തിന് മകളുടെ 9 വയസ്സ് പ്രായമുള്ള ഹിൽ പാരറ്റ് ഇനത്തിൽപ്പെട്ട വളർത്തു തത്തയെ കൊന്നത്. 

മകൾ വീട്ടിൽ ഇല്ലാതിരുന്ന സമയം കൂട്ടിലടച്ചിരുന്ന തത്തയെ കമ്പി കൊണ്ട് കുത്തിയും ഞെരിച്ചുമാണ് കൊല ചെയ്തത്. മരണം ഉറപ്പാക്കുന്നതിന് വേണ്ടി തത്തയുടെ കഴുത്ത് ഞെരിക്കുകയും ചെയ്തു. വൈകുന്നേരം വീട്ടിലെത്തിയ കൊച്ചുമകൾ ആണ് തത്ത കൂട്ടിൽ ചത്തുകിടക്കുന്നത് കണ്ടത്. വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ സൗദാബീവി തത്തയോട് കാണിക്കുന്ന ക്രൂരത വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച് സൗദാബിയുടെ മകളും ആ വീട്ടിലെ താമസക്കാര്യമായ ജമീല പള്ളിക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

ENGLISH SUMMARY:

A shocking incident from Thiruvananthapuram where a woman allegedly killed her daughter's pet parrot due to a family dispute. Police have registered a case based on CCTV footage showing the cruel act inside the house.