gunda-attack-clt

TOPICS COVERED

  • ഓട്ടോ ഡ്രൈവറായ റഷീദിനോട് ഒരു ഓട്ടം പോകണം എന്നാവശ്യപ്പെട്ട് രണ്ടുപേര്‍ സമീപിച്ചു. തുടര്‍ന്ന് മുളകുപൊടി എറിഞ്ഞ് റഷീദിനെ ആക്രമിക്കാന്‍ തുടങ്ങി. പിന്നാലെ ഇരുമ്പുകട്ട ഉപയോഗിച്ച് റഷീദിന്റെ നെറ്റിയില്‍ ഇടിച്ച് പരുക്കേല്‍പ്പിച്ചു

വിവാഹം മുടക്കിയെന്ന തെറ്റിദ്ധാരണയില്‍ ഓട്ടോ ഡ്രൈവര്‍ക്കും ഭാര്യയ്ക്കും നേരെ ഗുണ്ടാ ആക്രമണം. കോഴിക്കോട് പേരാമ്പ്ര സ്വദേശി റഷീദിനും ഭാര്യ ഷംനയ്ക്കും നേരെയാണ് ആക്രമണമുണ്ടായത്. മുളകുപൊടി എറിഞ്ഞശേഷം ഇരുമ്പുകട്ട ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അയല്‍വാസി ഏല്‍പ്പിച്ച ക്വട്ടേഷന്‍ ആണെന്ന് പറഞ്ഞായിരുന്നു ആക്രമണം.

Also Read: കല്യാണം പേടിച്ച് വീടുവിട്ടിറങ്ങിയ രണ്ട് പെണ്‍കുട്ടികളെ ലോഡ്ജിലെത്തിച്ച് ബലാത്സംഗം ചെയ്തു

ഒരു മാസം മുന്‍പാണ് അയല്‍ക്കാരന്‍ റഷീദിനെ ഫോണില്‍വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. തന്‍റെ വിവാഹം മുടക്കിയതിനു  പകരം ചോദിക്കുമെന്ന രീതിയിലായിരുന്നു അന്നത്തെ ഭീഷണി. കൂടാതെ ഭാര്യയെ വീല്‍ച്ചെയറില്‍ കിടത്തുമെന്നും പറഞ്ഞ് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.

വാഹം മുടക്കിയെന്ന തെറ്റിദ്ധാരണയില്‍ നടത്തിയ ആക്രമണമാണെന്നാണ് റഷീദ് പറയുന്നത്. പൊലീസ് എഫ്ഐആറിലും ഇതാണ് കാരണമായി രേഖപ്പെടുത്തിയിരിക്കുന്നത്. ഓട്ടോ ഡ്രൈവറായ റഷീദിനോട് ഒരു ഓട്ടം പോകണം എന്നാവശ്യപ്പെട്ടാണ് രണ്ടുപേര്‍ സമീപിച്ചത്. തുടര്‍ന്ന് മുളകുപൊടി എറിഞ്ഞ് റഷീദിനെ ആക്രമിക്കാന്‍ തുടങ്ങി.

പിന്നാലെ ഇരുമ്പുകട്ട ഉപയോഗിച്ച് റഷീദിന്റെ നെറ്റിയില്‍ ഇടിച്ച് പരുക്കേല്‍പ്പിച്ചു. തുടര്‍ന്ന് പ്രതികള്‍ റഷീദിനെ ചവിട്ടി വീഴ്ത്തിയതായും പരാതിയില്‍ പറയുന്നു. ഇതിനു പിന്നാലെ റഷീദിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ഭാര്യ ഷംനയെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്തിനാണ് തങ്ങളെ മര്‍ദിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അയല്‍ക്കാരന്‍ നല്‍കിയ ക്വട്ടേഷന്‍ ആണെന്ന് അക്രമികള്‍ മറുപടി പറഞ്ഞതായും റഷീദും കുടുംബവും പറയുന്നു. റഷീദിന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോഴത്തേക്കും അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു. സമാനമായ ഭീഷണി നേരത്തേയും ഉണ്ടായിരുന്നതിനാലാണ് അയല്‍ക്കാരന്‍ തന്നെയാണ് ആക്രമണത്തിനു പിന്നിലെന്ന് റഷീദ് സംശയിക്കുന്നത്.

Kozhikode Attack: Auto Driver, Wife Assaulted:

An auto-rickshaw driver, Rasheed, and his wife, Shamna, were allegedly attacked by two men in Perambra, Kozhikode, over a misunderstanding that Rasheed had sabotaged their neighbour’s marriage. The attackers reportedly threw chilli powder at Rasheed, struck him on the forehead with an iron weight, and kicked him to the ground before entering his house and assaulting his wife. According to Rasheed and his family, the assailants claimed that the attack was a contract job arranged by their neighbour, who had allegedly threatened Rasheed a month earlier. The police FIR reportedly cites the alleged marriage-related misunderstanding as the motive, while Rasheed suspects his neighbour’s involvement in the attack