28 കാരിയെ ഗർഭിണിയാക്കി പിന്നീട് ബന്ധത്തിൽ നിന്ന് പിന്മാറിയ പത്തനംതിട്ട ഡിസിആര്‍ബി സി.ഐക്ക് സസ്പെൻഷൻ. പത്തനംതിട്ട സ്വദേശിനിയുടെ പരാതിയിലാണ് നടപടി. ടി.കെ.വിനോദ് കൃഷ്ണയെയാണ് ഐജി സസ്പെൻഡ് ചെയ്തത്. സിഐക്കെതിരെ കേസെടുക്കുകയും ചെയ്തേക്കും. വിരമിക്കാൻ രണ്ടുവർഷം മാത്രമുള്ളപ്പോഴാണ് സസ്പെൻഷൻ.
വിനോദ് കൃഷ്ണ പത്തനംതിട്ട ഇലവുംതിട്ട സ്റ്റേഷനിലെ എസ്എച്ചഒ ആയിരുന്നപ്പോളാണ് യുവതിയുമായി പരിചയത്തിലാകുന്നത്. പിന്നീട് ഇലക്ഷൻ ട്രാൻസ്ഫറിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ എത്തിയപ്പോൾ യുവതിയെ വിനോദ് കൃഷ്ണ ഒപ്പം താമസിപ്പിച്ചിരുന്നു. അതിനുശേഷം ഒരു കേസന്വേഷണത്തിന്റെ ഭാഗമായി ഹൈദരാബാദിൽ പോയപ്പോഴും യുവതിയെ ഒപ്പം കൂട്ടി. ഇതിനിടയില്‍ വിനോദ് കൃഷ്ണ യുവതിക്ക് വിവാഹം വാഗ്ദാനം നല്‍കുകയും ചെയ്തു.
ആദ്യ ഭാര്യയെ ഡിവോഴ്സ് ചെയ്ത് തന്നെ വിവാഹം കഴിക്കുമെന്നായിരുന്നു വാഗ്ദാനമെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. എന്നാല്‍ യുവതി ഗര്‍ഭിണിയാകുകയും വിവാഹത്തില്‍ നിന്ന് വിനോദ് കൃഷ്ണ പിന്മാറുകയും ചെയ്തതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് യുവതി പരാതി നൽകുകയായിരുന്നു. ക്രിമിനൽ കേസ് വേണ്ടെന്ന് യുവതി നിലപാടെടുക്കുന്നുണ്ടെങ്കിലും കേസെടുക്കുന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്.
ENGLISH SUMMARY:
Pathanamthitta DCRB Crime Branch Inspector T.K. Vinod Krishna has been suspended following a grave complaint raised by a 28-year-old woman. According to the complaint, the police officer impregnated her after promising marriage and subsequently backed out of the relationship. The duo got acquainted while Vinod Krishna was serving as the Station House Officer at Elavumthitta, after which he cohabited with her in Thiruvananthapuram and took her along during an official investigation to Hyderabad. Despite having only two years left before his retirement, the IG ordered his suspension, and authorities are currently evaluating options to register a criminal case against him.