ഫോർട്ട് കൊച്ചിയെക്കുറിച്ചും കേരളത്തെക്കുറിച്ചും വർഗീയ പരാമർശം നടത്തിയ യൂട്യൂബര്‍ക്കെതിരെ കേസ്. അമൃത് സിങ് ഡാരനെതിരെയാണ് കേസെടുത്തത്. ലിറ്റി ഛോക്ക യുപി എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലാണ് അമൃത് സിങ് ഡാരന്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയത്.
‘ഇസ്ലാം പ്രചരിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പണം വാങ്ങുന്നു. ഫോര്‍ട്ട് കൊച്ചിയില്‍ 95 ശതമാനവും മുസ്ലിംകള്, അവിടെ മറ്റെല്ലാവരും പേടിച്ച് ജീവിക്കുന്നു, ഫോര്‍ട്ട് കൊച്ചിയിലെ കാശി ആര്‍ട്ട് കഫേയില്‍ വില്‍ക്കുന്നത് മുഴുവന്‍ ബീഫ് വിഭവങ്ങള്‍...’ ഇങ്ങനെ കേരളത്തെക്കുറിച്ചും ഫോര്‍ട്ട് കൊച്ചിയെക്കുറിച്ചും നട്ടാല്‍ കിളിര്‍ക്കാത്ത നുണയാണ് തന്റെ വിഡിയോയിലൂടെ യൂട്യൂബര്‍ പ്രചരിപ്പിച്ചത്.
‘ഈ വിഡിയോ ചെയ്തതിനു ശേഷം എനിക്കെന്തെങ്കിലും സംഭവിച്ചാൽ, അതിന്റെ പൂർണ്ണ ഉത്തരവാദിത്തം കേരള സർക്കാരിനായിരിക്കും...’ എന്നുപറഞ്ഞാണ് വിഡിയോ തുടങ്ങുന്നത്. ‘അവിടത്തെ കാശി ആര്‍ട്ട് കഫേയില്‍ കണ്ട ഇന്‍സ്റ്റലേഷനില്‍ ഗാന്ധിജിക്കൊപ്പം ജിന്നയുടെ മുഖവും കണ്ടു. മെനു കാര്‍ഡ് നോക്കിയപ്പോള്‍ മുഴുവന്‍ ബീഫ് വിഭവങ്ങളായിരുന്നു. ഇതിന്റെ ഉടമയോട് എനിക്ക് ഒന്നേ പറയാനുള്ളു, റസ്റ്ററന്റിന്റെ പേര് ‘കറാച്ചി ആര്‍ട്ട് കഫേ’ എന്നാക്കണം,' എന്നും വിഡിയോയില്‍ പറഞ്ഞിരുന്നു.
വിഡിയോയ്ക്ക് താഴെ ‘സങ്കടകരമായ യാഥാര്‍ഥ്യം’ (Sad Reality) എന്ന് കമന്റിട്ട ഇന്‍ഫ്ളുവന്‍സര്‍ ദിയ കൃഷ്ണ വിവാദത്തിലായിരുന്നു. വിമര്‍ശനം കടുത്തതോടെ കമന്റില്‍ ക്ഷമ ചോദിച്ച് ദിയ രംഗത്തെത്തിയിരുന്നു. വിഡിയോയുടെ ആദ്യഭാഗം മാത്രം കണ്ടാണ് പോസ്റ്റിട്ടതെന്നാണ് ദിയ പറയുന്നത്. മുസ്ലിംകളെ അപമാനിക്കുന്നത് രണ്ടാംഭാഗത്താണെന്നും അത് കണ്ടില്ലെന്നും അവര്‍ അവകാശപ്പെടുന്നു. ആദ്യഭാഗത്ത് വര്‍ക്കലയിലെ കാശി കഫേയില്‍ ഗാന്ധിജിക്കൊപ്പം ജിന്നയുടെ പടം വച്ചതായി പറയുന്നുണ്ടെന്നും അത് കണ്ടപ്പോഴാണ് അനുകൂലിച്ച് കമന്റ് ചെയ്തതെന്നും ദിയ കൃഷ്ണ പറയുന്നു.