കോഴിക്കോട് കുറ്റിക്കാട്ടൂരിലെ നാല് മാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തല്‍. മകന് ഷിഖിലിനെ ഭാര്യ അജ്ഞന കുടുക്കിയതാണെന്ന് ഷിഖിലിന്റെ പിതാവ് ഗിരീഷ് കുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. മദ്യപിച്ച് കുട്ടിയെ മര്ദിച്ചുകൊന്നുവെന്ന് പറയുന്ന ഷിഖിലിനെ ഇതുവരെ മദ്യപിച്ച് കണ്ടിട്ടില്ലെന്ന് അയല്‍വാസി കരുണാകരനും വ്യക്തമാക്കി.
നാല് മാസം പ്രായമായ കുഞ്ഞിനെ മര്ദിച്ചുകൊന്നതിന്റെ പേരില്‍ പിതാവ് ഷിഖിലും വിവരം യഥാസമയം പുറത്തുപറയാത്തതിന്റെ പേരില്‍ മാതാവ് അജ്ഞനയും അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് ഷിഖിലിന്റെ പിതാവ് ഗിരീഷ് കുമാറിന്റെ പ്രതികരണം.
കുഞ്ഞിന്റെ മരണത്തില്‍ ആദ്യം സംശയം തോന്നുകയും പൊലീസിനെ അറിയിക്കുകയും ചെയ്ത അയല്‍വാസിക്ക് പറയാനുള്ളത് ഇതാണ്. ഇക്കാര്യങ്ങളില്‍ സമഗ്ര അന്വേഷണം വേണമെന്നാണ് ആവശ്യം. എന്നാല്‍ കുട്ടിയുടെ അമ്മ തെളിവുകളടക്കമാണ് മൊഴി നല്‍കിയത് എന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം.